ETV Bharat / city

ലാത്വിയന്‍ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 12ന് പരിഗണിക്കും

കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികള്‍.

ലാത്വിയന്‍ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 12ന് പരിഗണിക്കും
author img

By

Published : Apr 11, 2019, 2:57 PM IST

തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 12ന് പരിഗണിക്കും. വിചാരണ നടപടികള്‍ ആരംഭിച്ചെങ്കിലും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് നീട്ടുകയായിരുന്നു. ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസിന്‍റെ വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നടക്കുന്നത്. വിചാരണയിൽ പ്രോസിക്യൂഷനെ സഹായിക്കാനായി പ്രത്യേക പൊലീസ് സംഘത്തെയും നിയമിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത.

കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉമേഷ്, ഉദയൻ എന്നിവരാണ് കേസിലെ പ്രതികള്‍. കേസിന്‍റെ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ സുഹൃത്ത് ആൻഡ്രു നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ആൻഡ്രുവിന്‍റെ ഹർജി തള്ളുകയായിരുന്നു

Intro:Body:

തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ വനിത ലിഗയെ ബലാംസംഗം ചെയ്ത് കൊന്ന കേസ് പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. വിചാരണ നടപടികള്‍ ഇന്ന് ആരംഭിച്ചെങ്കിലും ഇന്ന് പ്രതികൾ ഹാജരായില്ല. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. രണ്ട് പ്രതികളുള്ള കേസിൻറെ വിചാരണ തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് നടക്കുന്നത്. വിചാരണയിൽ പ്രോസിക്യൂഷനെ സഹായിക്കാനായി പൊലീസിന്‍റെ പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.

ആയുർവേദ ചികിത്സക്കായി കേരളത്തില്‍ എത്തിയതായിരുന്നു വിദേശ വനിത. കഴിഞ്ഞ വർഷം മാർച്ച് 14ന് കോവളത്തെത്തിയ യുവതിയെ സമീപത്തുള്ള തുരുത്തിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അതേസമയം അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട ലിഗയുടെ സുഹൃത്ത് ആൻഡ്രു ജോർദ്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെളിവുകൾ മുഴുവൻ പൊലീസ് ശേഖരിച്ചില്ല. അന്വേഷണവും ശരിയായി നടന്നില്ല. ലിഗയ്ക്ക് നീതി കിട്ടിയില്ലെന്നും ലിഗയുടെ മരണത്തെപ്പറ്റി ഇപ്പോളെത്തിയ നിഗമനം പൊലീസ് കെട്ടിച്ചമച്ച കഥ പോലെ തോന്നുന്നെന്നു ആൻഡ്രു പറഞ്ഞു.

ഉമേഷ്, ഉദയൻ എന്നിവരെയാണ് ലിഗ കൊലക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കോവളത്തുനിന്ന് കാണാതായ വിദേശ വനിതയെ ആഴ്ചകള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ആഴ്ചകള്‍ക്കു ശേഷം അഴുകിയ മൃതദേഹമാണ് തിരുവല്ലത്തുള്ള പൊന്തക്കാട്ടിൽ നിന്ന് കണ്ടെത്തിയത്. ലഹരിമാഫിയ സംഘത്തിന്‍റെയും സാമൂഹിക വിരുദ്ധരുടെയും താവളമായ ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സമീപവാസികളായ രണ്ട് യുവാക്കള്‍ പിടിയിലാകുന്നത്. 

കോവളത്ത് വച്ച് കണ്ട യുവതിയെ തന്ത്രപൂർവ്വം പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ദിനിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

കേസിന്‍റെ നടത്തിപ്പിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ലിഗയുടെ സുഹൃത്ത് ആൻഡ്രു നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും പൊലീസ് അന്വേഷണം തൃപ്തികരമെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി ആൻഡ്രുവിന്‍റെ ഹർജി തള്ളുകയായിരുന്നു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.