ETV Bharat / city

കൊലപാതകം നടത്തിയത് ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവർ: കോടിയേരി ബാലകൃഷ്ണൻ - സിപിഎം സംസ്ഥാന സെക്രട്ടറി ആരോപണം

ആർഎസ്‌എസിൻ്റെ പ്രത്യേക പരിശീലനം നേടിയവരാണ് കൊല നടത്തിയതെന്ന് കോടിയേരി

thalassery murder latest  kodiyeri on cpm worker murder  thalassery haridasan murder latest  cpm against rss  തലശ്ശേരി കൊലപാതകം  സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു  ആര്‍എസ്‌എസിനെതിരെ കോടിയേരി  കോടിയേരി ബാലകൃഷ്‌ണന്‍ തലശ്ശേരി കൊലപാതകം  സിപിഎം സംസ്ഥാന സെക്രട്ടറി ആരോപണം  ബിജെപിക്കെതിരെ സിപിഎം
കൊലപാതകം ആസൂത്രിതം, കൊല നടത്തിയത് പ്രത്യേക പരിശീലനം നടത്തിയവർ; ആർഎസ്എസിനെ കടന്നാക്രമിച്ച് കോടിയേരി
author img

By

Published : Feb 21, 2022, 11:55 AM IST

Updated : Feb 21, 2022, 12:14 PM IST

തിരുവനന്തപുരം: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസിൻ്റെ കൊലപാതകം ബിജെപി നേതൃത്വത്തിൻ്റെ അറിവോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ആർഎസ്‌എസിൻ്റെ പ്രത്യേക പരിശീലനം നേടിയവരാണ് കൊല നടത്തിയത്. ഒരു കാൽ വെട്ടിമാറ്റി മൃഗീയമായ രീതിയിലാണ് കൊല നടത്തിയത്.

2 മാസങ്ങൾക്കു മുമ്പ് സംസ്ഥാനമാകെ 3,000 പേർക്ക് ആർഎസ്‌എസ് പരിശീലനം നൽകിയിരുന്നു. ഇവരുടെ ബാച്ചിൽപ്പെട്ടവരാണ് കൊല നടത്തിയതെന്നും കോടിയേരി ആരോപിച്ചു. പാർട്ടിയുടെ പതാകദിനത്തോടനുബന്ധിച്ച് നടത്തിയതാണ് കൊലപാതകമെന്നതിൽ സംശയമില്ല. എന്നാൽ ഇതു കൊണ്ടൊന്നും തങ്ങളെ വിറപ്പിക്കാമെന്ന് കരുതേണ്ട. ഇതെല്ലാം അതിജീവിച്ചവരാണ് സിപിഎം എന്നും കോടിയേരി വ്യക്തമാക്കി.

കോടിയേരി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

കൊലപാതകം നടത്തി സംസ്ഥാനത്ത് അരാജകത്വം സൃഷ്‌ടിക്കാനാണ് ആർഎസ്എസ് ശ്രമം. കൊല നടത്തുന്നത് അവർ തന്നെ. പിന്നീട്‌ പഴി പൊലീസിൻ്റെ തലയിൽ കെട്ടി വയ്ക്കുകയാണ്. കേരളം കലാപഭൂമിയാക്കുകയാണ് ഇവരുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.

Read more: തലശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

Last Updated : Feb 21, 2022, 12:14 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.