ETV Bharat / city

'ഗവര്‍ണറുടെ നിലപാട് മാറ്റം ദുരൂഹം' ; ചാന്‍സലര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ലെന്ന് കോടിയേരി

ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി സമ്മർദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല. സമ്മർദത്തിന് വഴങ്ങി തീരുമാനമെടുത്തുവെന്ന് പറയുന്നത് തന്നെ ശരിയല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍

kodiyeri balakrishnan against governor  vc appointment controversy kodiyeri  kodiyeri criticise governor  കോടിയേരി ഗവര്‍ണര്‍  വിസി നിയമനം വിവാദം കോടിയേരി  കോടിയേരി ചാന്‍സലര്‍ പദവി  ഗവര്‍ണര്‍ നിലപാട് ദുരൂഹം
ഗവര്‍ണറുടെ നിലപാട് മാറ്റം ദുരൂഹം, സര്‍ക്കാരും ഗവര്‍ണരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്ന് കോടിയേരി
author img

By

Published : Dec 13, 2021, 10:51 AM IST

Updated : Dec 13, 2021, 5:27 PM IST

എറണാകുളം: ഗവർണര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എല്ലാം കഴിഞ്ഞതിന് ശേഷമുള്ള ഗവർണറുടെ നിലപാട് മാറ്റം ദുരൂഹമാണ്. ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി സമ്മർദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല. തീരുമാനമെടുക്കാൻ വിവേചനാധികാരമുണ്ട്. സമ്മർദത്തിന് വഴങ്ങി തീരുമാനമെടുത്തുവെന്ന് പറയുന്നത് തന്നെ ശരിയല്ല.

'ഗവര്‍ണറുടെ നിലപാട് മാറ്റം ദുരൂഹം' ; ചാന്‍സലര്‍ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ട ആളല്ലെന്ന് കോടിയേരി

തീരുമാനമെടുക്കാൻ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഗവർണർ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഗവർണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നം അവർ തന്നെ പരിഹരിക്കുമെന്നും കോടിയേരി പറഞ്ഞു.

Also read: ഗവർണറുമായി ഏറ്റുമുട്ടാനില്ല, അദ്ദേഹത്തിന്‍റേത് ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന നിലപാടെന്നും മുഖ്യമന്ത്രി

ചാന്‍സലര്‍ പദവി ഏറ്റെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഗവർണർ തന്നെ ചാൻസലറായി തുടരണം. ഗവർണറുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല. ഗവർണർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ എല്ലാ സൗകര്യവും സർക്കാർ നൽകുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ വ്യക്തമാക്കി.

Last Updated : Dec 13, 2021, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.