ETV Bharat / city

കണ്ടറിയാം.. വെള്ളായണിക്കായലും കിരീടം പാലവും.. ടൂറിസം പദ്ധതിക്ക് തുടക്കം - kireedam bridge tourist centre news

വെള്ളായണി കായലിന് സമീപത്തെ പ്രശസ്‌തമായ കിരീടം പാലത്തെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചു.

കിരീടം പാലം  കിരീടം പാലം വാര്‍ത്ത  കിരീടം പാലം ടൂറിസം കേന്ദ്രം വാര്‍ത്ത  കിരീടം പാലം ടൂറിസം കേന്ദ്രം പ്രഖ്യാപനം വാര്‍ത്ത  കിരീടം പാലം മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത  തിലകന്‍ പാലം വാര്‍ത്ത  വെള്ളായണി കായല്‍ പാലം വാര്‍ത്ത  ലോക ടൂറിസം ദിനം കിരീടം പാലം വാര്‍ത്ത  മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത  വി ശിവന്‍കുട്ടി ഫേസ്‌ബുക്ക് വാര്‍ത്ത  സേതുമാധവന്‍ കിരീടം പാലം വാര്‍ത്ത  സേതുമാധവന്‍ ദേവി പാലം വാര്‍ത്ത  സിബി മലയില്‍ കിരീടം പാലം വാര്‍ത്ത  മോഹന്‍ ലാല്‍ കിരീടം പാലം വാര്‍ത്ത  കിരീടം പാലം മാതൃക ടൂറിസ്റ്റ് കേന്ദ്രം വാര്‍ത്ത  കിരീടം ചിത്രം പാലം വാര്‍ത്ത  കിരീടം സിനിമ പാലം വാര്‍ത്ത  kireedam movie bridge  kireedam movie bridge news  kireedam movie bridge tourist attraction news  kireedam bridge tourist centre news  v sivankutty news
സേതുമാധവന്‍ തിരിഞ്ഞ് നടന്ന പാലം ഇനി ടൂറിസം കേന്ദ്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി
author img

By

Published : Sep 29, 2021, 2:21 PM IST

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് മോഹൻലാൽ-സിബി മലയിൽ-ലോഹിതദാസ് കൂട്ടുക്കെട്ടില്‍ പിറന്ന ചലച്ചിത്രാനുഭവം. 1989ല്‍ പുറത്തിറങ്ങിയ കിരീടം എന്ന ചിത്രത്തിലെ കണ്ണീര്‍ പൂവിന്‍റെ കവിളില്‍ തലോടി എന്ന് തുടങ്ങുന്ന ഗാനവും സേതുമാധവന്‍റെ ദുരന്ത ജീവിതവും വെള്ളിവെളിച്ചത്തില്‍ കണ്ട് കരയാത്ത മലയാളികളുണ്ടാകില്ല. ചിത്രത്തില്‍ സേതുമാധവന്‍റെയും ദേവിയുടേയും പ്രണയ രംഗങ്ങള്‍ക്ക് ഉള്‍പ്പെടെ സേതുമാധവന്‍റെ ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങള്‍ക്കും സാക്ഷിയായ പാലവും ചിത്രത്തിനൊപ്പം പ്രേക്ഷകരുടെ മനസില്‍ പതിഞ്ഞു.

കിരീടം പാലം ഇനി ടൂറിസം കേന്ദ്രം

ചിത്രമിറങ്ങിയതിന് പിന്നാലെ കിരീടം പാലം, തിലകന്‍ പാലം എന്ന പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങിയ പാലവും സമീപത്തെ വെള്ളായണി കായലിന്‍റെ സൗന്ദര്യവും ആസ്വദിക്കാനായി ഏറെപേര്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു. കാലപ്പഴക്കം കാരണം പഴയ പാലം നശിച്ചപ്പോള്‍ ആ സ്ഥാനത്ത് പുതിയ പാലം വന്നു.

സേതുമാധവന്‍ തിരിഞ്ഞ് നടന്ന പാലം ഇനി ടൂറിസം കേന്ദ്രം; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി

വെള്ളായണി കായലിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പാലം കൂടി ഉള്‍പ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ലോക ടൂറിസം ദിനത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന നേമത്തെ എംഎല്‍എയും മന്ത്രിയുമായ വി ശിവന്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ പുതിയ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

മാതൃക ടൂറിസ്റ്റ് കേന്ദ്രമാക്കും

കായലിനോട് ചേര്‍ന്ന് കുടുംബത്തോടൊപ്പം പ്രകൃതി സൗന്ദര്യം ആസ്വദിക്കാനുള്ള വിശ്രമ കേന്ദ്രം, വെള്ളായണി കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവ കൂടാതെ ദേശാടന പക്ഷികളുടെ സന്ദര്‍ശന സ്ഥലം കൂടിയായ വെള്ളായണി കായലിലെ ജൈവ ആവാസ വ്യവസ്ഥ അറിയാനുള്ള സൗകര്യം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക.

വെള്ളായണി തടാക പ്രദേശം ഒരു മാതൃക ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Also read: കൊവിഡിന് ശേഷം കേരള ടൂറിസം; മുഹമ്മദ് റിയാസുമായി ആശയങ്ങൾ പങ്കുവച്ച് മോഹൻലാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.