ETV Bharat / city

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ കനത്ത മഴ - rain update in kerala

30 - 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യത

തിങ്കളാഴ്‌ച വരെ കനത്ത മഴ  ഇടിമിന്നലോട് കൂടിയ കനത്ത മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  ഗ്രീന്‍ അലര്‍ട്ട് യെല്ലോ അലര്‍ട്ട്  weather update news  heavy rain in kerala  rain update in kerala  kerala weather update
കനത്ത മഴ
author img

By

Published : Apr 23, 2020, 3:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 115 മില്ലീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കും.

നാളെ മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്‌ച ഇടുക്കിയിലും ഞായറാഴ്‌ച ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും, തിങ്കളാഴ്‌ച കോട്ടയം,ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ ഈ ദിവസങ്ങളില്‍ ഗ്രീന്‍ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇടിമിന്നല്‍ ഉണ്ടാവുക. തിങ്കളാഴ്ചവരെ സംസ്ഥാനത്ത് 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. എല്ലാ ജില്ലകളിലും വേനല്‍ മഴ വ്യാപകമായി ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.