തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജെ.ബെന്‍സിയെ നീക്കിയതിനെതിരെ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍. സെക്രട്ടേറിയറ്റ് അസോസിയേഷന്‍, സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ ഇന്ന്(ജൂലൈ 8) പെന്‍ഡൗണ്‍ സമരം നടത്തും. സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.
റവന്യൂ വകുപ്പിലെ സീനിയര്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ബെന്‍സിയെ കഴിഞ്ഞ ദിവസമാണ് കാര്‍ഷിക കടാശ്വാസ കമ്മിഷനിലേക്ക് മാറ്റിയത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമപ്രകാരം നൽകിയ അഡീഷനൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ ഇന്നലെ(ജൂലൈ 7) റവന്യൂ വകുപ്പിൽനിന്ന് സ്ഥലം മാറ്റിയിരുന്നു.
റവന്യൂ വകുപ്പിലെ സ്ഥലം മാറ്റം; പ്രതിഷേധം ശക്തമാവുന്നു
രാവിലെ സെക്രട്ടേറിയറ്റിന് മുൻപില്‍ ഒരു വിഭാഗം ജീവനക്കാര്‍ പ്രതിഷേധ ധർണയും നടത്തും.