ETV Bharat / city

സ്‌കൂൾ തുറക്കൽ : 10 മുതൽ 12 വരെയുള്ള ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ തീരുമാനം

1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈൻ ആക്കാനും ആലോചന

kerala school reopening  class timing in schools  Decision to make classes 10 to 12 until evening  10 മുതൽ 12 വരെ ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ തീരുമാനം  തിങ്കളാഴ്‌ച സ്‌കൂൾ തുറക്കും  ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ ഓഫ്‌ലൈൻ ആക്കും
സ്‌കൂൾ തുറക്കൽ: 10 മുതൽ 12 വരെ ക്ലാസുകൾ വൈകിട്ടുവരെയാക്കാൻ തീരുമാനം
author img

By

Published : Feb 5, 2022, 7:54 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് 10 മുതൽ 12 വരെ ക്ലാസുകളിൽ സ്‌കൂൾ സമയം വൈകിട്ടുവരെയാക്കാൻ തീരുമാനം. തിങ്കളാഴ്‌ച മുതലാണ് ക്ലാസ് സമയം നീട്ടുന്നത്. നേരത്തെ ഉച്ചവരെ ഷിഫ്‌റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസം 21 മുതൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കിയിരുന്നു. ഈ ക്ലാസുകളും ഫെബ്രുവരി 14 മുതൽ ഓഫ് ലൈൻ ആക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്.

ALSO READ: ഓണ്‍ലൈന്‍ ക്ലാസ് ഇന്നവസാനിക്കും; പുതുക്കിയ ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചു

പരീക്ഷ അടുത്തിരിക്കുന്നതിനാൽ പാഠഭാഗങ്ങൾ തീർക്കുന്നതിനായാണ് ക്ലാസ് സമയം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി പുതുക്കിയ ഹയർ സെക്കന്‍ഡറി പരീക്ഷ മാനുവല്‍ പ്രസിദ്ധീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.