തിരുവനന്തപുരം: ഇ-പോസ് മെഷീന്‍ തകരാര്‍ പരിഹരിക്കാനാകാതെ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയ സാഹചര്യത്തില്‍ 5 ദിവസത്തിനുള്ളില്‍ തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍. തകരാര്‍ പരിഹരിക്കുന്നതു വരെ റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക സമയക്രമം നിശ്ചയിച്ചു. മലപ്പുറം, പത്തനംതിട്ട, വയനാട്, ആലപ്പുഴ, കൊല്ലം, കോട്ടയം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം 8.30 മുതല്‍ 12 വരെയാക്കി.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി എന്നീ ജില്ലകളില്‍ വൈകിട്ട് 3.30 മുതല്‍ 6.30 വരെയായിരിക്കും റേഷന്‍ കടകളുടെ പ്രവര്‍ത്തനം. ജനുവരി 13 മുതല്‍ 18 വരെയാണ് പുതിയ ക്രമീകരണം. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചെങ്കിലും മറിച്ചുള്ള പ്രചാരണം നടത്തി വ്യാപാരികള്‍ കടയടച്ചിട്ടത് തെറ്റായിപ്പോയി.
ALSO READ: കെ റെയിൽ : കേന്ദ്ര സര്‍ക്കാരും റെയില്‍വേയും അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി
നിലവിലെ സാങ്കേതിക തകരാറിന്‍റെ കാരണങ്ങള്‍ വിദഗ്‌ധര്‍ പരിശോധിച്ചു വരികയാണ്. യാദൃച്ഛികമായുണ്ടായ സാങ്കേതിക തകരാറിന്‍റെ പേരില്‍ സര്‍ക്കാരിനെ പഴിക്കാനും പൊതു വിതരണമാകെ കുഴപ്പിത്തിലാണെന്ന് വരുത്താനുമുള്ള ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയണം. സാങ്കേതിക തകരാറിന്‍റെ മറവില്‍ റേഷന്‍ വിതരണം മാനുവലായി നടത്താനാണ് ചിലര്‍ ആഗ്രഹിക്കുന്നത്. അത് നടപ്പില്ല.
നിയമപ്രകാരം ഇ-പോസ് മെഷീന്‍ വഴി മാത്രമേ റേഷന്‍ വിതരണം നടത്താനാകൂ എന്നതിനാലാണിതെന്നും മന്ത്രി പറഞ്ഞു.