തിരുവനന്തപുരം: സിനിമ ഷൂട്ടിങ് തടയുന്ന നടപടികളിൽ നിന്ന് കോൺഗ്രസ് പിന്മാറണമെന്ന് മന്ത്രി സജി ചെറിയാൻ. ജോജു ജോർജ് എന്ന നടൻ ജനാധിപത്യപരമായി തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ അക്രമണപാത സ്വീകരിക്കുകയാണ് കോൺഗ്രസ് ചെയ്‌തതെന്നും നിലതെറ്റിയ കോൺഗ്രസ് നേതൃത്വം ഒരു കലാരൂപത്തോടും തൊഴിൽമേഖലയോടും കലാപപ്രഖ്യാപനം നടത്തുകയാണെന്നും സജി ചെറിയാൻ ആരോപിച്ചു.
ജോജു അഭിനയിക്കുന്ന കടുവ, കീടം തുടങ്ങിയ സിനിമകളുടെ ചിത്രീകരണം തടസപ്പെടുന്ന സാഹചര്യമുണ്ടായി. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കലാകാരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്നും ഇത് പൂർണമായി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ പൊതു പ്രതിച്ഛായയും ഇത്തരം നടപടികൾ ദോഷകരമായി ബാധിക്കും. ഇത്തരം നടപടികളിൽ നിന്ന് കോൺഗ്രസ് നേതൃത്വം പിന്മാറണമെന്നും മന്ത്രി അഭ്യർഥിച്ചു.
ALSO READ: 'ജീവിതത്തിലെ സുപ്രധാന ദിനം'; മലാല യൂസഫ് സായ് വിവാഹിതയായി