തിരുവനന്തപുരം: ചരിത്രം തിരുത്തിയ തുടര്‍ ഭരണത്തിളക്കവുമായി രണ്ടാം പിണറായി സര്‍ക്കാര്‍ മെയ് 20ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് സത്യപ്രതിജ്ഞ.കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും ചടങ്ങ്.
Also read: സംസ്ഥാനത്ത് 41,971 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 64 മരണം
ക്ഷണിക്കപ്പെട്ട 2000 പേര്‍ക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞ വേദിയില്‍ പ്രവേശനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. സിപിഎമ്മിലെയും സിപിഐയിലെയും ഘടക കക്ഷികളിലെയും മുഴുവന്‍ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് ഉഭയ കക്ഷി ചര്‍ച്ചകള്‍ എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയാലുടന്‍ സിപിഐയും സിപിഎമ്മും മന്ത്രിമാരെ നിശ്ചയിക്കും.