തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വിളിച്ച പ്രന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്. രാവിലെ ഓണ്‍ലൈനായാണ് യോഗം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ക്ലാസ് നടത്തുന്നത് സംബന്ധിച്ച് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.
രണ്ട് സെക്ഷനുകളിലായി ക്ലാസുകള്‍ നടത്താനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. പകുതി കുട്ടികള്‍ വീതം ഷിഫ്റ്റ് സംവിധാനത്തിലാകും ക്ലാസുകള്‍. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
ക്ലാസുകള്‍ തുടങ്ങുന്നതിന് മുമ്പ് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. ഇതിന് ആവശ്യമായ ക്രമീകരണങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. കൊവിഡ് പോസിറ്റീവായവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരും. കൊവിഡ് നെഗറ്റീവായ ശേഷം ഇവര്‍ക്ക് കോളേജില്‍ എത്താം. ഒക്ടോബര്‍ നാല് മുതലാണ് കോളജുകള്‍ അധ്യയനത്തിനായി തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Also read: സ്‌കൂള്‍ തുറക്കല്‍ വൈകിയേക്കും; സുപ്രീംകോടതി വിധി നിര്‍ണായകം