ETV Bharat / city

നിപ പ്രതിരോധത്തിന് മാനേജ്‌മെന്‍റ് പ്ലാന്‍, എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം - health department nipah news

എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്താനും നിര്‍ദേശം.

നിപ മാനേജ്മെന്‍റ് പ്ലാന്‍ വാര്‍ത്ത  നിപ വൈറസ് പ്രതിരോധം വാര്‍ത്ത  നിപ മാനേജ്‌മെന്‍റ് പ്ലാന്‍ ആരോഗ്യ വകുപ്പ് വാര്‍ത്ത  നിപ പ്രതിരോധം ആരോഗ്യ വകുപ്പ് വാര്‍ത്ത  നിപ മാനേജ്‌മെന്‍റ് വാര്‍ത്ത  നിപ വൈറസ് പുതിയ വാര്‍ത്ത  നിപ സംസ്ഥാന സമിതി വാര്‍ത്ത  നിപ ആരോഗ്യമന്ത്രി പുതിയ വാര്‍ത്ത  നിപ ആരോഗ്യ വകുപ്പ് പുതിയ വാര്‍ത്ത  nipah management plan news  nipah virus latest news  nipah management plan kerala health department news  kerala health department nipah news  nipah virus latest news
നിപ വൈറസ്: പ്രതിരോധത്തിനായി നിപ മാനേജ്‌മെന്‍റ് പ്ലാന്‍, എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം
author img

By

Published : Sep 6, 2021, 4:53 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ നിപ മാനേജ്മെന്‍റ് പ്ലാന്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ്. സംസ്ഥാന, ജില്ല തലങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടുള്ളതാണ് നിപ മാനേജ്മെന്‍റിന്‍റെ ഘടന.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. ജില്ല വികസന മാനേജ്മെന്‍റ് അതോറിറ്റിയും പ്രത്യേക സബ്‌ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ല തല സമിതി. ഇന്‍സ്റ്റിറ്റ്യൂഷന്‍ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സ മാനേജ്മെന്‍റ് പ്രോട്ടോകോളുമാണ് ആശുപത്രി തലത്തിലെ ഘടന.

നിരീക്ഷണം, പരിശോധന, രോഗി പരിചരണം

നിരീക്ഷണം, പരിശോധന, രോഗി പരിചരണം എന്നിവയാണ് പ്രധാനം. കോണ്ടാക്‌ട് ട്രെയ്‌സിങും ക്വാറന്‍റൈനും കര്‍ശനമായി നടത്തണം. നിപ പരിശോധന സുഗമമാക്കണം. ട്രീറ്റ്‌മെന്‍റ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യും.

ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ്‌ തല പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ എന്നിവര്‍ക്ക് വിദഗ്‌ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കും. പ്രതിരോധവും മുന്‍കരുതലുകളും സംബന്ധിച്ച് ശക്തമായ അവബോധം നല്‍കും.

എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയ്ക്കായി മാനേജ്മെന്‍റ് ഏകോപനവും ഉണ്ടായിരിക്കും. എല്ലാ ദിവസവും ഏകോപന യോഗങ്ങള്‍ നടത്തുകയും അതിന്‍റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. സര്‍ക്കാര്‍, സ്വകാര്യ മേഖല ഉള്‍പ്പെടെ എല്ലാ ആശുപത്രികളും ഈ മാനദണ്ഡം കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു.

എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്താനും നിര്‍ദേശം നല്‍കി. ഇതോടൊപ്പം പുതുക്കിയ നിപ ചികിത്സ മാര്‍ഗനിര്‍ദേശം, ഡിസ്‌ചാര്‍ജ് മാര്‍ഗനിര്‍ദേശം തുടങ്ങിയവയും ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Read more: നിപ ഉറവിടം; മൃഗങ്ങളിൽ നിന്നും സ്രവം ശേഖരിച്ച് ഭോപ്പാലിലേക്ക് അയക്കും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.