തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4,400 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ (14.07.2021) നിരക്ക്. സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഈ മാസം ആദ്യം 35,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 720 രൂപയുടെ വര്‍ധനവാണ് രണ്ടാഴ്‌ചയ്ക്കിടെ ഉണ്ടായത്. മൂന്നു ദിവസമായി ഒരേ നിരക്കിൽ തുടര്‍ന്നതിന് ശേഷം തിങ്കളാഴ്‌ച സ്വർണ വില കുറഞ്ഞു. എന്നാല്‍ ചൊവ്വാഴ്‌ച പവന് 120 രൂപ വർധിച്ചു.
Read more: വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില ; പത്ത് ദിവസത്തിനിടെ കൂടിയത് 432 രൂപ
ജൂണ്‍ ഒന്നിന് 36,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ജൂണ്‍ മൂന്നിനാണ് സ്വര്‍ണ വില മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 36,960 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്‍റെ വില. മാസമവസാനമായപ്പോള്‍ വില ഇടിഞ്ഞ് പവന് 35,000 രൂപയിലെത്തി.
അതേസമയം, രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്വര്‍ണ വിലയിൽ വ്യത്യാസമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നികുതി ഉള്‍പ്പെടെ അടിസ്ഥാനമാക്കിയാണ് സ്വര്‍ണവില നിശ്ചയിയ്ക്കുന്നത്. രൂപ-ഡോളർ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ തുടങ്ങിയ ഘടകങ്ങളും സ്വര്‍ണവില നിശ്ചയിയ്ക്കുന്നതില്‍ സ്വാധീനിയ്ക്കാറുണ്ട്.