തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് 2022 മാർച്ച് മാസത്തിൽ പ്രഖ്യാപിക്കും. നിരക്ക് പുതുക്കുന്നതിനായുള്ള കരട് മാനദണ്ഡങ്ങൾ കമ്മിഷൻ തയ്യാറാക്കി തുടങ്ങി. അടുത്ത മാസം ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
നിരക്ക് വര്‍ധന 5 വര്‍ഷത്തേക്ക്
ശമ്പളം, വൈദ്യുതിബോർഡ് വായ്‌പ, ഉൽപ്പാദന ചിലവ് തുടങ്ങി 180 ഓളം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് നിരക്ക് പുതുക്കി നിശ്ചയിക്കുക. നിലവിലെ വൈദ്യുതി നിരക്കിന് അടുത്ത മാർച്ച് 31 വരെയാണ് പ്രാബല്യം ഉള്ളത്. 2018 ലായിരുന്നു നാലുവർഷത്തെ നിരക്ക് പ്രഖ്യാപിച്ചത്. നാലുവർഷവും നിരക്കിൽ മാറ്റം ഉണ്ടായിരുന്നില്ല.
Also read: കെഎസ്ഇബിയുടെ വാതില്‍പ്പടി സേവനത്തിനു ഇടുക്കിയിൽ തുടക്കമായി
കരട് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ജില്ലകളിൽ കമ്മിഷൻ പരിശോധന നടത്തും. തുടർന്ന് അടുത്ത 5 വർഷത്തേക്കുള്ള നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ട് താരിഫ് പെറ്റീഷൻ ഫയൽ ചെയ്യാൻ വൈദ്യുതി ബോർഡിനോട് നിർദേശിക്കും. താരിഫ് പെറ്റീഷൻ ലഭിച്ചാലുടൻ ജില്ലാ തലത്തിൽ അതുമായി ബന്ധപ്പെട്ട് ഹിയറിങ് നടത്തും. വൈദ്യുതി ബോർഡ് നൽകുന്ന കണക്കുകൾ കൂടി പരിഗണിച്ചാകും നിരക്ക് തീരുമാനിക്കുക.
ബോര്‍ഡിന്‍റെ ദീര്‍ഘകാല കരാറുകള്‍
അതേസമയം, മറ്റ് സംസ്ഥാനത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിന് ഏകദേശം 3,300 മെഗാവാട്ട് ദീർഘകാല കരാറുകൾ ബോർഡ് ഒപ്പുവച്ചിട്ടുണ്ട്. ഉയർന്ന നിരക്കിലുള്ള കരാറിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ മൂന്ന് കരാറുകാർക്ക് റെഗുലേറ്ററി കമ്മിഷൻ ഇതുവരെയും അംഗീകാരം നൽകിയിട്ടില്ല.