തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് പേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ ദുബായിയില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേരും കോഴിക്കോട് ഒരാളുമാണ് വിദേശത്തു നിന്നെത്തിയത്. കണ്ണൂര്‍ സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 397 ആയി.
സംസ്ഥാനത്തിന് ആശ്വാസമായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് കാസര്‍ഗോഡ് ജില്ലയിലെ രണ്ട് പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് രോഗലക്ഷണങ്ങള്‍ സംശയിച്ച് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങളുടെ പരിശോധനയുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ള 18,774 പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധനക്ക് അയച്ചത്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.