ETV Bharat / city

മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല; അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് തിരിക്കും

ജനുവരി 15 നാണ് മുഖ്യമന്ത്രി വിദഗ്‌ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്

മുഖ്യമന്ത്രി ദുബായിലേക്ക്  പിണറായി യാത്രാ പരിപാടി മാറ്റം  പിണറായി വിജയന്‍ ദുബായ്  kerala cm uae visit  pinarayi not to return kerala
മുഖ്യമന്ത്രി നാളെ മടങ്ങിയെത്തില്ല; അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് തിരിക്കും
author img

By

Published : Jan 28, 2022, 9:43 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (29.01.2022) കേരളത്തില്‍ മടങ്ങിയെത്തില്ല. അമേരിക്കയില്‍ നിന്ന് ദുബായിലേക്ക് യാത്ര തിരിക്കും. ഒരാഴ്‌ച യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും. ദുബായ് എക്‌സ്‌പോയിലെ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. ഫെബ്രുവരി 7നായിരിക്കും മുഖ്യമന്ത്രി കേരളത്തിലെത്തുക.

ജനുവരി 15നാണ് മുഖ്യമന്ത്രി വിദഗ്‌ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്‍റ് സുനീഷും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മയോക്ലിനിക്കിലെ തുടർ ചികിത്സ, പരിശോധന എന്നിവയ്ക്കാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നു.

ഇക്കാലയളവില്‍ മന്ത്രിസഭ യോഗത്തിൽ ഉള്‍പ്പെടെ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുക്കുത്തത്. നേരത്തെ 2018 ലും പിണറായി ചികിത്സക്ക് വേണ്ടി അമേരിക്കയിൽ പോയിരുന്നു. അന്ന് മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറാതെ ഇ-ഫയലിങ് വഴിയാണ് ഭരണകാര്യങ്ങളിൽ ഇടപെട്ടത്.

Also read: "കൊവിഡ് കേസുകൾ കുറയും, എല്ലാവർക്കും ക്വാറന്‍റീൻ വേണ്ട": മന്ത്രി വീണ ജോർജ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.