ETV Bharat / city

മോദിയുടെ 71-ാം പിറന്നാള്‍: ഒക്‌ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളുമായി ബിജെപി - kerala bjp modi birthday celebration news

സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് ആഘോഷങ്ങള്‍ നടക്കുക

മോദി പിറന്നാള്‍  മോദി പിറന്നാള്‍ വാര്‍ത്ത  മോദി ജന്മദിനം വാര്‍ത്ത  നരേന്ദ്രമോദി പിറന്നാള്‍ വാര്‍ത്ത  പ്രധാനമന്ത്രി പിറന്നാള്‍ വാര്‍ത്ത  മോദി പിറന്നാള്‍ ആഘോഷ പരിപാടി വാര്‍ത്ത  മോദി പിറന്നാള്‍ ബിജെപി ആഘോഷ പരിപാടി വാര്‍ത്ത  മോദി പിറന്നാള്‍ ആഘോഷം ബിജെപി വാര്‍ത്ത  മോദി പിറന്നാല്‍ പ്രാര്‍ത്ഥന വാര്‍ത്ത  സേവാ സമര്‍പ്പണ്‍ അഭിയാന്‍ മോദി പിറന്നാള്‍ വാര്‍ത്ത  modi birthday news  modi birthday celebration bjp news  kerala bjp modi birthday celebration news  public service programme modi birthday news
മോദിയുടെ 71-ാം പിറന്നാള്‍: ഒക്‌ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളുമായി ബിജെപി
author img

By

Published : Sep 17, 2021, 10:18 AM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ വിപുലമായ പരിപാടികളുമായി ബിജെപി ജില്ല നേതൃത്വം. ഒക്ടോബര്‍ 7 വരെ ആഘോഷ പരിപാടികള്‍ നടത്തും. സേവാ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരിലാണ് ആഘോഷങ്ങള്‍ നടക്കുക. ജില്ലയിലെ ആരാധനാലയങ്ങളില്‍ ഇന്ന് പ്രധാനമന്ത്രിക്ക് വേണ്ടി പ്രാര്‍ത്ഥനകളും പൂജകളും നടത്തും.

ചെറുതും വലുതുമായ എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനകളുണ്ടാകും. ഒ രാജഗോപാല്‍ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും കുമ്മനം രാജശേഖരന്‍ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലും പി.കെ കൃഷ്‌ണദാസ് ആറ്റുകാല്‍ ക്ഷേത്രത്തിലും പ്രാര്‍ത്ഥനകളും പൂജകളും നടത്തും. ബിജെപി 330 രൂപ അടച്ച് 71 വ്യക്തികളെ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കും.

ജന്മദിന സന്ദേശവുമായി 3 ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വനിതകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി നാപ്‌കിന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം പേര്‍ക്ക് മഹിള മോര്‍ച്ച സാനിറ്ററി നാപ്‌കിന്‍ നല്‍കുന്നതിന്‍റെ ഉദ്ഘാടനവും നടക്കും. കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രണ്ട് പശുക്കുട്ടികളെ ദാനം ചെയ്യുന്ന പരിപാടിയുടെ ഉദ്ഘാടനവും പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനവും ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് വസ്ത്രവിതരണം നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനവും നടക്കും.

യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ ജീവിതവും ഭരണനേട്ടങ്ങളും വിശദീകരിക്കുന്ന പ്രദര്‍ശിനിയും നാഷണല്‍ ക്ലബില്‍ ആരംഭിക്കും. 19ന് പ്രദര്‍ശിനിയുടെ സമാപനചടങ്ങ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയില്‍ നിന്ന് പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശവുമായി മൂന്നു ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കും. കേന്ദ്ര പദ്ധതി ഗുണഭോക്താക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഇതില്‍ പങ്കാളികളാക്കും.

നദീസംരക്ഷണത്തിന്‍റെ ഭാഗമായി പുഴകളിലും തോടുകളിലും മാലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. കേന്ദ്ര പദ്ധതികളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയുന്നതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദീനദയാല്‍ ജന്മദിനമായ സെപ്‌റ്റംബര്‍ 25ന് നടത്തും. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ശുചീകരിക്കുമെന്നും ജില്ല നേതൃത്വം അറിയിച്ചു.

Also read: മോദിക്ക് 71-ാം പിറന്നാൾ; ഇന്ന് ഒന്നരക്കോടി വാക്‌സിൻ നൽകും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.