ETV Bharat / city

ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവേശനം, വിവാഹച്ചടങ്ങുകൾക്ക് 200 പേര്‍; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ - പിണറായി വിജയന്‍ വാര്‍ത്ത

നേരത്തെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരുന്നു തിയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിരുന്നത്.

കൊവിഡ് ഇളവ് വാര്‍ത്ത  കൊവിഡ് ഇളവ്  കൊവിഡ് നിയന്ത്രണം വാര്‍ത്ത  കൊവിഡ് നിയന്ത്രണം  കൊവിഡ് നിയന്ത്രണം ഇളവുകള്‍ വാര്‍ത്ത  കൊവിഡ് നിയന്ത്രണം ഇളവുകള്‍  തീയേറ്റര്‍ പ്രവേശനം വാര്‍ത്ത  തീയേറ്റര്‍ പ്രവേശനം  തിയേറ്റര്‍ പ്രവേശനം  തിയേറ്റര്‍ പ്രവേശനം വാര്‍ത്ത  തിയേറ്റര്‍ പ്രവേശനം ഒറ്റ ഡോസ് വാക്‌സിന്‍ വാര്‍ത്ത  തിയേറ്റര്‍ പ്രവേശനം ഒറ്റ ഡോസ് വാക്‌സിന്‍  തിയേറ്റര്‍ പ്രവേശനം വാക്‌സിനേഷന്‍ വാര്‍ത്ത  തിയേറ്റര്‍ പ്രവേശനം വാക്‌സിനേഷന്‍  വിവാഹം ഇളവ് വാര്‍ത്ത  വിവാഹം ഇളവ്  കൊവിഡ് ഇളവുകള്‍ വാര്‍ത്ത  കൊവിഡ് ഇളവുകള്‍  കൊവിഡ് ഇളവുകള്‍ സര്‍ക്കാര്‍ വാര്‍ത്ത  കൊവിഡ് ഇളവുകള്‍ സര്‍ക്കാര്‍  കേരളം കൊവിഡ് ഇളവുകള്‍ വാര്‍ത്ത  കേരളം കൊവിഡ് ഇളവുകള്‍  covid restrictions news  covid restrictions  covid relaxations news  covid relaxations  kerala govt covid relaxation news  kerala govt covid relaxation  covid restrictions cinema theatre
തീയറ്ററുകളില്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം, വിവാഹച്ചടങ്ങുകൾക്ക് 200 പേര്‍; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍
author img

By

Published : Nov 3, 2021, 3:17 PM IST

Updated : Nov 3, 2021, 7:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ. ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരെയും സിനിമ തിയേറ്ററുകളിൽ പ്രവേശിപ്പിയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം.

തിയേറ്ററുകളിൽ ശാരീരിക അകലം പാലിയ്ക്കൽ, മാസ്‌ക് ധരിയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ നിർദേശം പുറപ്പെടുവിയ്ക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. നേരത്തെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി തിയേറ്റർ ഉടമകൾ തുടക്കത്തിൽ തന്നെ സർക്കാരിനെ എതിർപ്പ് അറിയിച്ചിരുന്നു.

വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മറ്റ് പൊതു ചടങ്ങുകൾ എന്നിവയിൽ കൂടുതൽ പേരെ ഉൾപ്പെടുത്താനും അനുമതിയായി. അടച്ചിട്ട ഹാളുകളിൽ 100 പേരെയും തുറന്ന സ്ഥലങ്ങളിൽ 200 പേരെയും ഉൾപ്പെടുത്തി വിവാഹച്ചടങ്ങുകൾ നടത്താം.

ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലെ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളെ ജനറൽ വർക്ക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എൻജിനീയറിങ്, ഡ്രോയിങില്‍ പ്രാക്‌ടിക്കൽ ക്ലാസ് നൽകുന്നതിനും സ്‌കൂളുകളിൽ പ്രവേശിപ്പിയ്ക്കും.

ആരോഗ്യമേഖലയിൽ ആവശ്യത്തിന് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ കണ്ടെത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also read: സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നു; നിയന്ത്രണങ്ങളോടെ ഈ മാസം 25 മുതൽ പ്രവേശനം

Last Updated : Nov 3, 2021, 7:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.