ETV Bharat / city

ശബരിമല വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യത: ജസ്റ്റിസ് പി സദാശിവം - കാലാവധി പൂര്‍ത്തിയാക്കി ജസ്റ്റിസ് പി. സദാശിവം സ്ഥാനമൊഴിഞ്ഞു

ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞു. നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തിലെത്തും

ജസ്റ്റിസ് പി.സദാശിവം
author img

By

Published : Sep 4, 2019, 5:52 PM IST

Updated : Sep 4, 2019, 6:06 PM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ബാധ്യതയെന്ന് മുന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കേരള ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ ശേഷം രാജ്ഭവനിലെ ജീവനക്കാരുടെ യാത്രായപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ പറ്റി ആശങ്കപ്പെടെണ്ട സാഹചര്യമില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്നത് നടക്കാന്‍ പാടില്ലാത്ത സംഭവമാണ്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സിയും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപടിയെടുത്തിട്ടുണ്ട്. ഓഖിയേയും പ്രളയത്തേയും അതിജീവിച്ച കേരളത്തിന്‍റെ ഐക്യം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ സംതൃപ്‌തിയോടെയാണ് ഗവർണർ സ്ഥാനമൊഴിയുന്നത്. ചെന്നൈയിലെ തന്‍റെ ഗ്രാമത്തിലേക്കാണ് പോകുന്നതെന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു. നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തിലെത്തും.

ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞു

Intro:കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനത്തിൽ തൃപ്തനെന്ന് സ്ഥാനമൊഴിയുന്ന ഗവർണർ ജസ്റ്റിസ് P സദാശിവം.
വിവാദങ്ങൾക്കല്ല നിയമ വ്യവസ്ഥയ്ക്കാണ് പ്രാധാന്യം നൽകിയത്.
ജുഡീഷ്യറിയെ കുറിച്ച് ആശങ്കപ്പെടെണ്ട സാഹചര്യമില്ല. സമ്മർദത്തിലല്ല ജുഡിഷ്യറി പ്രവർത്തിക്കുന്നത്.
ഗവർണറുടെ പ്രവർത്തനം നിശബ്ദമായിട്ടാണ്.
ശബരിമല വിഷയത്തിൽ
സുപ്രിം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും
ഇതിൽ വിയോജിപ്പുള്ള ഏത് രാഷ്ട്രീയ പാർട്ടിക്കും കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പി എസ് സി പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കൃത്യമായി പി എസ് സി യും ഉന്നത വിദ്യാഭ്യാസ വകുപ്പും നടപടി കൈകൊണ്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നല്ല കാര്യങ്ങളല്ല നടന്നത് യൂണിവേഴ്സിറ്റി കോളേജിൽ
നടന്നതെന്നും ജസ്റ്റിസ് പി സദാശിവം പറഞ്ഞു.Body:.Conclusion:.
Last Updated : Sep 4, 2019, 6:06 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.