ETV Bharat / city

ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജ്; രൂക്ഷ വിമർശനവുമായി ജനയുഗം മുഖപസംഗം - പത്തനംതിട്ട അങ്ങാടിക്കലിലെ അക്രമം

പത്തനംതിട്ട അങ്ങാടിക്കലിൽ ഉണ്ടായ ആക്രമണത്തിന്‍റെ പശ്‌ചാത്തലത്തിലാണ് സിപിഐയുടെ വിമർശനം

janayugom editorial called dyfi gunda raj  janayugom editorial criticize dyfi  janayugom against cpm  പത്തനംതിട്ട അങ്ങാടിക്കലിലെ അക്രമം  ഡിവൈഎഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജനയുഗം
ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജ്; രൂക്ഷ വിമർശനവുമായി ജനയുഗം മുഖപത്രം
author img

By

Published : Jan 25, 2022, 10:39 AM IST

തിരുവനന്തപുരം: ഡിവൈഎഫ്‌ഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. ഡിവൈഎഫ്‌ഐയുടേത് ഗുണ്ടാരാജണ്. പത്തനംതിട്ടയിലെ കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പിന്‍റെ തുടര്‍ച്ചയുണ്ടായ ആക്രമണ സംഭവങ്ങള്‍ അസ്വസ്ഥതയുണ്ടാകുന്നതാണ്. ആക്രമണ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ഫാസിസ്റ്റ് രീതിയാണെന്നും ജനയുഗം മുഖപസംഗത്തിൽ വിമർശിക്കുന്നു.

അക്രമ രാഷ്ട്രീയത്തിന്‍റെ അനുഭവപാഠങ്ങള്‍ വിസ്‌മരിക്കരുത് എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിലാണ് ജനയുഗം ഡിവൈഎഫ്‌ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ആക്രമകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നത് ഗുണ്ടാ പ്രവര്‍ത്തനമായി തരംതാഴുന്ന പ്രവര്‍ത്തിയാണ്. ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനായുള്ള ഫാസിസ്റ്റ് തന്ത്രമാണിത്. ഉത്തരേന്ത്യയിലെ സമാന സംഘര്‍ഷങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന സംഘടനയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവര്‍ത്തനം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

ALSO READ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; ജില്ലാ സമ്മേളന വിവാദങ്ങള്‍ ചർച്ചയാകും

ആക്രമണത്തെ അപലപിക്കാത്ത നേതൃത്വം സമൂഹത്തിന് അപായ സൂചനയാണ് നല്‍കുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപെടുത്തുന്നു. പ്രാദേശിക തലത്തില്‍ സിപിഐയിലേക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ വന്നിട്ടുണ്ട്. കൊടുമണിലും ഈ രാഷ്ട്രീയ മാറ്റം ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണം എന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.

ആക്രമണത്തെ അപലപിക്കാന്‍ തയാറാകാത്ത സംഘടനയെ ഒരു പടി കൂടി കടന്ന് ഗുണ്ടാ സംഘങ്ങളുടെ പാളയം എന്നും മുഖപ്രസംഗം കുറ്റപെടുത്തുന്നു. ആക്രമ സംഭവങ്ങള്‍ മുന്നണിയെയും, സര്‍ക്കാരിനെയും പ്രതികൂട്ടിലാക്കി ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആക്രമങ്ങളിലും ജനാധിപത്യ വിരുദ്ധ പ്രവണതകളിലും സ്വയം തിരുത്താന്‍ തയാറായിലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.