ETV Bharat / city

യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം; ചര്‍ച്ച വീണ്ടും പരാജയം - യാക്കോബായ പള്ളിത്തര്‍ക്കം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

Jacobite - Orthodox Church Dispute  Church Dispute  Church Dispute Negotiations  യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം  യാക്കോബായ പള്ളിത്തര്‍ക്കം  ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം
യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം; ചര്‍ച്ച വീണ്ടും പരാജയം
author img

By

Published : Oct 5, 2020, 7:23 PM IST

തിരുവനന്തപുരം: യാക്കോബായ ഓർത്തഡോക്‌സ് പള്ളിത്തർക്കം പരിഹരിക്കാൻ ഇരു വിഭാഗങ്ങളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച ഫലം കണ്ടില്ല. കോടതി വിധിയനുസരിച്ച് മുന്നോട്ടു പോകുമെന്ന നിലപാടിൽ ഓർത്തഡോക്‌സ് സഭ ഉറച്ചു നിന്നതോടെയാണ് സഭാതർക്ക ചർച്ച ഇന്നും വഴിമുട്ടിയത്.

യാക്കോബായ - ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം; ചര്‍ച്ച വീണ്ടും പരാജയം

കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സഭാ ഐക്യമാണ് ഉദ്ദേശിക്കുന്നതെന്നും നിയമപരമായ മാർഗത്തിലൂടെ മാത്രമേ പ്രശ്ന പരിഹാരമുള്ളൂവെന്നും ഓർത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ് കോറസ് പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ വിശ്വാസമുണ്ടെന്ന് യാക്കോബായ വിഭാഗം പ്രതികരിച്ചു. നൂറ്റാണ്ട് പഴക്കമുള്ള തർക്കം സമന്വയത്തിലൂടെ പരിഹരിക്കാൻ ധാരണയായതായും യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. ഇരു വിഭാഗങ്ങളെയും ഒരുമിച്ചിരുത്തി ഇതാദ്യമായാണ് ചർച്ച നടന്നത്. നേരത്തെ രണ്ട് വിഭാഗങ്ങളുമായി വെവ്വേറെ നടത്തിയ ചർച്ചകൾ പരാജയമായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.