ETV Bharat / city

'വിദേശത്ത് പഠിക്കുന്നവരുടെ മടക്കത്തിന് സർക്കാർ ഇടപെടണം' ; സെക്രട്ടേറിയറ്റ് മാർച്ച് നടത്തി എഫ്എംജിപിഎ - students protest for return to china

ചൈനീസ് അതിർത്തി തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് മടങ്ങാനുള്ള അവസരമൊരുക്കണമെന്നതാണ് ഇവരുടെ ആവശ്യം

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ തുടര്‍പഠനം  കൊവിഡ് ചൈന ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍  എഫ്എംജിപിഎ സെക്രട്ടേറിയറ്റ് മാർച്ച്  ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സമരം  indian medical students protest latest  students protest for return to china  covid china indian medical students  indian students protest return to china
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മടങ്ങാൻ സർക്കാർ ഇടപെടല്‍ വേണം; എഫ്എംജിപിഎ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
author img

By

Published : Mar 19, 2022, 9:26 PM IST

തിരുവനന്തപുരം : കൊവിഡ് കാരണം നാട്ടിൽ തിരികെയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് അതാത് സർവകലാശാലകളിലേക്ക് മടങ്ങാൻ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഫ്എംജിപിഎ സെക്രട്ടേറിയറ്റ് മാർച്ചും ഏകദിന നിരാഹാര സമരവും സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ ക്ലിനിക്കൽ പ്രാക്‌റ്റീസിന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍റെ (എന്‍എംസി) അംഗീകാരം ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ചൈനയിലെ മെഡിക്കൽ സര്‍വകലാശാലകളില്‍ നിന്നും തിരികെയെത്തിയ ഇവർ രണ്ടര വർഷമായി ഓൺലൈൻ വഴിയാണ് പഠനം. സർവകലാശാല നിർദേശപ്രകാരം ഓഫ്‌ലൈനായി നാട്ടിലെ സർക്കാർ, സ്വകാര്യ ക്ലിനിക്കുകളിൽ പ്രാക്‌റ്റിക്കല്‍ ക്ലാസുകളും മറ്റ് പരിശീലനങ്ങളും നേടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാഷണൽ മെഡിക്കൽ കമ്മിഷന്‍റെ അംഗീകാരം ലഭിച്ചിട്ടില്ല.

സെക്രട്ടേറിയറ്റ് മാർച്ച് നടത്തി എഫ്എംജിപിഎ

Also read: 'കോണ്‍ഗ്രസ് ശ്രമം വെടിവയ്പ്പ് ഉണ്ടാക്കാന്‍' ; കെ റെയിലിനെതിരായ സമരത്തെ രാഷ്ട്രീയമായി നേരിടുമെന്ന് കോടിയേരി

2, 3 മുതൽ അഞ്ചാം വർഷ വിദ്യാർഥികൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. കേരളത്തിൽ ചൈനയിൽ നിന്ന് വന്ന 1,200 വിദ്യാർഥികളെയുള്ളൂ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് ഇവരെ പരിഗണിക്കാൻ കഴിയുമെന്ന് വിദ്യാര്‍ഥി പ്രതിനിധി സ്നേഹൽ പറഞ്ഞു. ചൈനയിൽ നിന്നും എത്തിയ വിദ്യാർഥികളോട് സമൂഹത്തിൻ്റേയും ഭരണ വർഗത്തിൻ്റേയും വിവേചനം താങ്ങാനാവുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.

ആരോഗ്യമന്ത്രി വീണ ജോർജിനെ കണ്ട് നിവേദനം നൽകിയ സാഹചര്യത്തിൽ സർക്കാർ നിലപാട് അറിഞ്ഞതിന് ശേഷം തുടർ പ്രതിഷേധത്തെ കുറിച്ച് അറിയിക്കുമെന്ന് എഫ്എംജിപിഎ ഭാരവാഹികൾ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.