ETV Bharat / city

മരംമുറിയില്‍ വീഴ്ച സമ്മതിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ നിയമസഭയില്‍

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി.

മരംമുറി എകെ ശശീന്ദ്രൻ വാര്‍ത്ത  എകെ ശശീന്ദ്രൻ പുതിയ വാര്‍ത്ത  എകെ ശശീന്ദ്രൻ നിയമസഭ സമ്മേളനം വാര്‍ത്ത  മരംമുറി ജീവനക്കാര്‍ വീഴ്‌ച ശശീന്ദ്രന്‍ വാര്‍ത്ത  എകെ ശശീന്ദ്രന്‍ മരംമുറി കേസ് പുതിയ വാര്‍ത്ത  minister ak saseendran latest news  ak saseendran latest news  illegal tree cutting ak saseendran news  illegal tree cutting assembly news  നിയമസഭ മരംമുറി വാര്‍ത്ത  assembly illegal tree cutting news
മരംമുറി: ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചതായി മന്ത്രി എ.കെ ശശീന്ദ്രൻ
author img

By

Published : Jul 23, 2021, 10:28 AM IST

Updated : Jul 23, 2021, 11:59 AM IST

തിരുവനന്തപുരം: മരംമുറി കേസിൽ ചെക്ക് പോസ്റ്റ് ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചതായി നിയമസഭയിൽ മന്ത്രി എ.കെ ശശീന്ദ്രൻ. വീഴ്‌ച സംഭവിച്ചവരെ സസ്പെൻഡ് ചെയ്‌തു. കേസ് പ്രത്യേക സംഘo അന്വേഷിച്ചു വരികയാണ്. നിലവിലെ നിയമങ്ങളിലോ ചട്ടങ്ങളിലോ നടപടി ക്രമങ്ങളിലോ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടി സ്വീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. നിലവിലുള്ള അന്വേഷണത്തിൽ അപാകതയില്ലെന്നും മന്ത്രി വ്യക്തമാക്കി. മുട്ടിൽ മരംമുറിയിൽ മാത്രം പതിനാലു കോടിയുടെ നഷ്‌ടം കണക്കാക്കുന്നു. എത്ര മരം മുറിച്ചു നീക്കിയെന്ന് പൂർണമായി കണക്കക്കെടുത്തതിന് ശേഷമേ നഷ്‌ടം കണക്കാക്കാനാവൂ.

എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍

പ്രതികളെ അറസ്റ്റു ചെയ്യുന്നതിൽ റവന്യൂ-വനം വകുപ്പുകൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. സ്വന്തം ഭൂമിയിലെ മരം മുറിക്കുന്നതിന് ഉദ്യോഗസ്ഥർ പല കാരണങ്ങളാൽ തടസം നിൽക്കുന്നത് കർഷകർക്കും ആദിവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് കണ്ട സാഹചര്യത്തിലാണ് ഒക്ടോബർ 24 ലെ രണ്ടാമത്തെ ഉത്തരവിറക്കിയതെന്നും മന്ത്രി വിശദീകരിച്ചു.

മുറിച്ച മരങ്ങളുടെ എണ്ണം കുറച്ചു കാണിക്കുന്നില്ല. കണക്കുകൾ കൃത്യമാണ്. മുറിച്ച മരങ്ങൾക്ക് മതിയായ വില നൽകാതെ ആദിവാസികളെയും കർഷകരെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്ന് എ.കെ ശശീന്ദ്രൻ പറഞ്ഞു.

Also read: ശാലിനിക്കെതിരായ നടപടി, മരംമുറി കേസുമായി ബന്ധപ്പെട്ടല്ലെന്ന് മന്ത്രി കെ രാജൻ

Last Updated : Jul 23, 2021, 11:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.