ETV Bharat / city

ചലച്ചിത്രമേളയില്‍ ചിരിപ്പൂരം തീര്‍ത്ത് സുരാജ് - intrnational children's film festival

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ തന്‍റെ സിനിമ, സ്റ്റേജ് അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്.

സുരാജ് വെഞ്ഞാറമൂട്
author img

By

Published : May 15, 2019, 5:11 PM IST

Updated : May 15, 2019, 6:39 PM IST

തിരുവനന്തപുരം: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിരിയുടെ പൂരം തീര്‍ത്ത് നടൻ സുരാജ് വെഞ്ഞാറമൂട്. പ്രിയ താരം ഒപ്പം ചേർന്നപ്പോൾ കുട്ടി ഡെലിഗേറ്റുകൾ ആവേശത്തിമിര്‍പ്പിലായി. തന്‍റെ സിനിമ, സ്റ്റേജ് അനുഭവങ്ങള്‍ സുരാജ് കുട്ടികളുമായി പങ്കുവച്ചു. കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം കളിയും കാര്യവും ചേർന്ന ഉത്തരങ്ങള്‍ നല്‍കിയും സെല്‍ഫി എടുത്തും സുരാജ് മേളയില്‍ താരമായി. ജഗതി ശ്രീകുമാറിന്‍റെയും മോഹന്‍ലാലിന്‍റെയും തിലകന്‍റെയും ശബ്ദങ്ങള്‍ അനുകരിച്ച് സുരാജ് സദസിനെ കയ്യിലെടുത്തു.

ചലച്ചിത്രമേളയില്‍ ചിരിപ്പൂരം തീര്‍ത്ത് സുരാജ്

നടന് അത്യാവശ്യം വേണ്ടത് നിരീക്ഷണ പാടവമാണെന്ന് സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. കിലുക്കത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച നിശ്ചൽ ആണ് തന്നെ മോഹിപ്പിച്ച വേഷമെന്ന് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി സുരാജ് പറഞ്ഞു. സ്റ്റേജ് പരിപാടികൾക്കിടെ പിണഞ്ഞ അബദ്ധങ്ങളും അദ്ദേഹം പങ്കുവെച്ചു.

Intro:രണ്ടാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ ചിരിയുടെ പൂരം ഉയർത്തി നടൻ സുരാജ് വെഞ്ഞാറമൂട്. ശബ്ദാനുകരണത്തിലൂടെ സദസിനെ കൈയിലെടുത്ത സുരാജ് തന്റെ സിനിമാ, സ്റ്റേജ് അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു.

Body:vo

ജനപ്രിയ താരം സുരാജ് വെഞ്ഞാറമൂട് ഒപ്പം ചേർന്നപ്പോൾ കുട്ടി ഡെലിഗേറ്റുകൾക്ക് ആവേശം. കുട്ടികൾക്കൊപ്പം സെൽഫി എടുക്കാൻ സദസ്സിലേക്ക് ഇറങ്ങിയ സുരാജിനെ ആരാധകർ പൊതിഞ്ഞു. എന്ത് ചോദ്യങ്ങൾക്കെല്ലാം കളിയും കാര്യവും ചേർത്ത് ഉത്തരം. നടന് അത്യാവശ്യം വേണ്ടത് നിരീക്ഷണ പാടവമാണ്. കിലുക്കത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച നിശ്ചൽ ആണ് മോഹിപ്പിച്ച വേഷം. സ്റ്റേജ് പരിപാടികൾക്കിടെ പിണഞ്ഞ അബദ്ധങ്ങളും വിശദീകരിച്ച സുരാജ് ജഗതി ശ്രീകുമാറിന്റെയും മോഹൻലാലിന്റെയും തിലകന്റെയും ശബ്ദം അനുകരിച്ച് കയ്യടി നേടി.

Conclusion:etv bharath
thiruvananthapuram.
Last Updated : May 15, 2019, 6:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.