ETV Bharat / city

യുകെയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം ; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാനം - international travelers to kerala news latest

എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം

Guidelines for international travelers  അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി  അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍  കേരള സർക്കാർ വാർത്ത  അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാർഗനിർദേശംട  കേരള സർക്കാർ വാർത്ത  അന്താരാഷ്‌ട്ര യാത്രക്കാർ വാർത്ത  international travelers to kerala news  international travelers to kerala news latest  kerala government news'
കേരളത്തിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
author img

By

Published : Oct 3, 2021, 4:07 PM IST

തിരുവനന്തപുരം : അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കേരളം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്‍റൈൻ നിര്‍ബന്ധമാക്കി.

സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈൻ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തണം.

ALSO READ: മുംബൈ തീരത്തെ കപ്പലിൽ ലഹരിമരുന്ന് വേട്ട; ബോളിവുഡ് സൂപ്പർതാരത്തിന്‍റെ മകനുൾപ്പെടെ കസ്റ്റഡിയിൽ

ബാക്കിയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആര്‍.ടി.പി.സി.ആര്‍. പരിശോധന നെഗറ്റീവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്.

എന്തെങ്കിലും രോഗ ലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതാണ്. ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്‍റ്, സിംബാവെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ സാമ്പിളുകളില്‍ ജനിതകമാറ്റം വന്ന വൈറസിന്‍റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ പ്രത്യേക പരിശോധന നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.