ETV Bharat / city

മന്ത്രിമാര്‍ വിദ്യാര്‍ഥികളാകുന്നു; പുതുമുഖ മന്ത്രിമാര്‍ക്ക് പരിശീലന കളരി - മന്ത്രിമാര്‍ക്ക് പരിശീലനം

പുതുമുഖ മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനും ആത്മവിശ്വാസം നല്‍കുന്നതിനുമായാണ് സർക്കാർ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

മന്ത്രിമാര്‍ വിദ്യാര്‍ഥികളാകുന്നു  Govt conducts three-day training for new ministers  മന്ത്രിമാര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനം  പിണറായി വിജയന്‍  മന്ത്രിമാര്‍ക്ക് പരിശീലനം  training for new ministers
മന്ത്രിമാര്‍ വിദ്യാര്‍ഥികളാകുന്നു; പുതുമുഖ മന്ത്രിമാര്‍ക്ക് മൂന്ന് ദിവസത്തെ പരിശീലനവുമായി സർക്കാർ
author img

By

Published : Sep 18, 2021, 12:31 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഭരണ മികവ് വര്‍ധിപ്പിക്കുന്നതിന് പ്രത്യേക പരിശീലന പരിപാടി. ഐഎംജിയുടെ നേതൃത്വത്തില്‍ മൂന്ന്‌ ദിവസത്തെ പരിശീലനമാണ് പുതുമുഖ മന്ത്രിമാര്‍ക്ക് നല്‍കുന്നത്. ഭരണ മികവ് വര്‍ധിപ്പിക്കുന്നതിനും വെല്ലുവിളികളില്‍ നേതൃത്വപരമായ ഇടപെടല്‍ ഉറപ്പാക്കുന്നതിനുമാണ് പരിശീലനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.

പുതുമുഖങ്ങളുമായി അധികാരമേറ്റെടുത്ത രണ്ടാം പിണറായി സര്‍ക്കാറിന് മന്ത്രിമാരുടെ പ്രവര്‍ത്തന പരിചയമില്ലായ്മ പലപ്പോഴും പദ്ധതി നിര്‍വഹണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും കാലതാമസമുണ്ടാക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിമാര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കുന്നതിനും ആത്മവിശ്വാസം നല്‍കുന്നതിനുമായി പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പരിശീലനം പത്ത് സെഷനുകളായി

മുതിര്‍ന്ന ഐഎഎസ് ഉദ്യേഗസ്ഥരും വിവിധ മേഖലകളില്‍ മികവു തെളിയിച്ചവരുമാണ് പരിശീലനത്തിന്‍റെ ഭാഗമായി മന്ത്രിമാരുമായി സംവദിക്കുന്നത്. തിങ്കളാഴ്‌ച മുതല്‍ മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യ ദിനം.

മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു. എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. തുടര്‍ന്ന് ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ. ഐ. എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്‍റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും.

പദ്ധതി നിര്‍വഹണവുമായി രണ്ടാം ദിനം

രണ്ടാം ദിവസത്ത സെഷനുകളില്‍ പദ്ധതി നിര്‍വഹണത്തിലെ വെല്ലുവിളികള്‍, ഫണ്ടിങ് ഏജന്‍സികളും പദ്ധതി ഘടനയും സംബന്ധിച്ച ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്‌ച രാവിലെയുള്ള ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി. ഇ. ഒ അമിതാഭ് കാന്ത് സംസാരിക്കും. ഇതിനു ശേഷം മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനത്തെ സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ് ഡി ഷിബുലാല്‍ സംസാരിക്കും.

ഫണ്ടിങ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്‌ധയും സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാഗോപാല്‍ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐഎംജി ഡയറക്ടര്‍ കെ. ജയകുമാര്‍ വിശദമാക്കുക.

ഇ ഗവേണന്‍സിന്‍റെ പ്രാധാന്യവുമായി മൂന്നാം ദിനം

മാറ്റത്തിനുള്ള ഉപകരണം എന്ന നിലയില്‍ ഇ ഗവേണന്‍സിന്‍റെ പ്രാധാന്യത്തെക്കുറിച്ചാണ് മൂന്നാം ദിവസത്തെ പരിശീലനം. രാവിലെ നടക്കുന്ന സെഷനില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്‍റ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മന്ത്രിമാരുമായി സംസാരിക്കും.

മികച്ച ഫലം ലഭിക്കുന്നതിനായി പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപാണ് ആശയവിനിമയം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും, വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.