ETV Bharat / city

കൊവിഡ് പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം - pinarayi vijayn news

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരുടെയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെയും പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്

കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍  മുഖ്യമന്ത്രി വാര്‍ത്തകള്‍  പിണറായി വിജയന്‍ വാര്‍ത്തകള്‍  കേരളം കൊവിഡ് വാര്‍ത്തകള്‍  kerala Government news  pinarayi vijayn news  covid news kerala
കൊവിഡ് പരിശോധന ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
author img

By

Published : Apr 26, 2020, 2:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്തി. ശരാശരി അഞ്ഞൂറ് എന്ന കണക്കില്‍ നിന്ന് മൂവായിരത്തിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരുടെയും അവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെയും പരിശോധന മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

സംശയമുള്ളവരില്‍ പരിശോധന നടത്തിയപ്പോള്‍ രോഗലക്ഷണമില്ലാത്തവര്‍ക്കും വൈറസ് ബാധ കണ്ടെത്തിയതോടെയാണ് പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. റെഡ് സോണിലുള്ള ജില്ലകളിലും ആശങ്ക നിലനില്‍ക്കുന്ന കോട്ടയം ജില്ലയിലും റാപ്പിഡ് ടെസ്റ്റ് ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതേസമയം റാപ്പിഡ് ടെസ്റ്റിനായി സംസ്ഥാനത്ത് എത്തിച്ച കിറ്റുകള്‍ക്ക് അനുമതി ലഭിക്കാത്തത് സര്‍ക്കാരിന് വെല്ലുവിളിയാകുന്നുണ്ട്.

ലോക്ക് ഡൗണ്‍ കാലാവധി മെയ് മൂന്നിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചത്. കലക്ടര്‍മാര്‍, എസ്‌പിമാര്‍, ഡിഎംഒമാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. പരിശോധ വര്‍ധിപ്പിക്കുന്നതിന് പുറമെ പ്രവാസികളെ നാട്ടിലെത്തിക്കുമ്പോള്‍ ആവശ്യമായ നടപടികള്‍ ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനും ആവശ്യമായ പരിശോധന നടത്തുന്നതിനും സൗകര്യം ഒരുക്കാനും ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ഹോട്ട് സ്‌പോട്ടുകളിലെ ക്രമീകരണങ്ങള്‍ യോഗം പ്രത്യേകം പരിശോധിച്ചു. ഇത്തരം ജില്ലകളിലെ സാമൂഹ്യ അടുക്കളകളുടെ പ്രവര്‍ത്തനം ശക്തമാക്കണമെന്നും ഭക്ഷണം എത്തിക്കാനായി പൊലീസിന്‍റെ സഹായം ആവശ്യമെങ്കില്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഊടുവഴികളിലൂടെയും വനത്തിലൂടെയും സംസ്ഥാനത്തേക്ക് അനധികൃതമായെത്തുന്നത് തടയണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.