തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പിയും. ഓഗസ്റ്റ് ഒന്ന് മുതൽ 18 വരെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഉപവാസ സമരം നടത്തും. ആവശ്യമുന്നയിച്ച് ഓഗസ്റ്റ് ഒന്നിന് ഒ.രാജഗോപാൽ എം.എൽ.എ ഉപവസിക്കും. തുടർന്നുള്ള ഒരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ ഉപവാസ സമരം നടത്തും. സമാപന ദിവസമായ 18ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൊച്ചിയിലും ഉപവസിക്കും. സ്വർണക്കടത്ത് കേസിൽ ബിജെപിയും സർക്കാരും ഒത്തുതീർപ്പിലെത്തിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാനുള്ള തീരുമാനം.
സ്വര്‍ണക്കടത്ത്; റിലേ ഉപവാസ സമരവുമായി ബിജെപി - സ്വര്‍ണക്കടത്ത്
ഓഗസ്റ്റ് ഒന്നിന് ഒ.രാജഗോപാൽ എം.എൽ.എ ഉപവസിക്കും. തുടർന്നുള്ള ഒരോ ദിവസവും വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ ഉപവാസ സമരം നടത്തും.