തിരുവനന്തപുരം: ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തെന്നിന്ത്യൻ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിൻ്റെ മായികമായ പുതുതലങ്ങളിലേയ്ക്കുയർത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവഗംഭീരമായ ശബ്ദമാണ് ആസ്വാദക മനസുകളിൽ എസ്.പി.ബിയെ ആദ്യമായി അടയാളപ്പെടുത്തിയത്. മലയാളിയെ സംബന്ധിച്ചിടത്തോളം ഇതര ഭാഷക്കാരനോ ഇതര സംസ്ഥാനക്കാരനോ അല്ല ബാലസുബ്രഹ്മണ്യം. അദ്ദേഹത്തിന്‍റെ സ്‌മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും. ഇന്ത്യൻ സംഗീതത്തിന് നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സംഗീത ആസ്വാദനത്തെ പുതുതലങ്ങളിലേയ്ക്കുയർത്തിയ പ്രതിഭ: പിണറായി വിജയൻ - അനുശോചനം
അദ്ദേഹത്തിന്‍റെ സ്‌മരണ അനുപമമായ ആ ശബ്ദമാധുര്യത്തിലൂടെയും ആലാപന ഗാംഭീര്യത്തിലൂടെയും എക്കാലവും നിലനിൽക്കും.
![സംഗീത ആസ്വാദനത്തെ പുതുതലങ്ങളിലേയ്ക്കുയർത്തിയ പ്രതിഭ: പിണറായി വിജയൻ pinarayi vijayan sp balasubramaniam പിണറായി വിജയൻ എസ്.പി. ബാലസുബ്രമഹ്ണ്യം sp balasubramaniam death അനുശോചനം condolence](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8933520-thumbnail-3x2-sp.jpg?imwidth=3840)