തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണശാലകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ വ്യാപക പരിശോധന. 'നല്ല ഭക്ഷണം നാടിന്‍റെ അവകാശം' കാമ്പയിന്‍റെ ഭാഗമായി കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ സംസ്ഥാന വ്യാപകമായി 2373 പരിശോധനകളാണ് നടന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ലയിൽ ഇന്ന് 190 പരിശോധനകള്‍ നടത്തി. ജില്ലയിൽ 20 കിലോഗ്രാം പഴകിയ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു. 8 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
സംസ്ഥാനത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 334 കിലോഗ്രാം പഴകിയ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു.
ALSO READ: ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന; പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ നിർദേശം നൽകി ആരോഗ്യ മന്ത്രി
കാമ്പയിൻ്റെ ഭാഗമായി ജ്യൂസ് കടകളിലും പരിശോധന വ്യാപിപ്പിച്ചു. 199 ജ്യൂസ് കടകളിൽ പരിശോധന നടന്നു. 4 ജ്യൂസ് കടയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. 6 സര്‍വയലന്‍സ് സാമ്പിള്‍ ശേഖരിച്ചു. 27 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഉപയോഗ ശൂന്യമായ 88 പാല്‍ പാക്കറ്റുകള്‍, 16 കിലോഗ്രാം പഴങ്ങള്‍, 5 കിലോഗ്രാം ഈന്തപ്പഴം, 12 കുപ്പി തേന്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.