തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ഭക്ഷ്യ കിറ്റുമായി വിദ്യാഭ്യാസ വകുപ്പ്. അരി, ചെറുപയർ, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ്, തുടങ്ങി ഒമ്പത് ഇനം സാധനങ്ങൾ അടങ്ങിയ കിറ്റാണ് ലഭിക്കുക. കിറ്റുകൾ ജൂലായ് ഒന്നുമുതൽ സ്കൂളുകൾ വഴി വിതരണം ചെയ്യും.
പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോ അരിയും 261 രൂപയുടെ പല വ്യഞ്ജന സാധനങ്ങളും യു.പി വിഭാഗത്തിന് ആറ് കിലോ അരിയും 391 രൂപയുടെ സാധനങ്ങളും പ്രൈമറി വിഭാഗത്തിന് നാല് കിലോ അരിയും 261 രൂപയുടെ സാധനങ്ങളും ലഭിക്കും.