ETV Bharat / city

അതിതീവ്രമഴ, കേരളത്തിൽ ചെറിയ മേഘവിസ്‌ഫോടനമെന്ന് വിദഗ്ധൻ - മഴ

കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് സെന്‍റീമീറ്ററിൽ കൂടുതൽ മഴയാണ് ലഭിച്ചതെന്ന് കുസാറ്റിലെ ശാസ്‌ത്രജ്ഞൻ.

Mini cloudburst in kerala  Kerala rains  flash floods in Kerala  S Abhilash  CUSAT  ചെറിയ മേഘവിസ്‌ഫോടനം  ചെറിയ മേഘവിസ്‌ഫോടനം കേരളം വാർത്ത  കേരളത്തിലെ ചെറിയ മേഘവിസ്‌ഫോടനം  എസ്‌ അഭിലാഷ്  കുസാറ്റിലെ ശാസ്‌ത്രജ്ഞൻ  പെട്ടെന്നുള്ള മഴ  മഴ  കേരളത്തിൽ കനത്ത മഴ
കേരളത്തിൽ ചെറിയ മേഘവിസ്‌ഫോടനം നടന്നുവെന്ന് ശാസ്‌ത്രജ്ഞൻ
author img

By

Published : Oct 18, 2021, 8:31 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴ, ചെറിയ മേഘസ്ഫോടനങ്ങളെ തുടർന്നാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ശാസ്ത്രജ്ഞൻ. മേഘവിസ്‌ഫോടനത്തെ തുടർന്നാണ് സംസ്ഥാനത്ത് മരണം സംഭവിച്ചതെന്നും വെള്ളപ്പൊക്കത്തിനും നാശനഷ്‌ടങ്ങൾക്കും ഇടവരുത്തിയതെന്നും കുസാറ്റ് അന്തരീക്ഷ ശാസ്‌ത്ര വകുപ്പിലെ എസ് അഭിലാഷ് അവകാശപ്പെട്ടു.

മഴ സാരമായി ബാധിച്ച കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് മണിക്കൂറിനുള്ളിൽ അഞ്ച് സെന്‍റീമീറ്ററിൽ കൂടുതൽ മഴയാണ് ലഭിച്ചതെന്നും ഇത് ചെറിയ മേഘസ്ഫോടന സാധ്യതയെ സാധൂകരിക്കുന്നതാണെന്നും എസ് അഭിലാഷ് വ്യക്തമാക്കുന്നു.

മേഘവിസ്‌ഫോടനം

ഒരു മണിക്കൂറിനുള്ളിൽ 10 സെന്‍റീമീറ്ററിൽ കൂടാതെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ചെറിയ തോതിലുള്ള മേഘവിസ്‌ഫോടനം നടന്നതായി സ്ഥിരീകരിക്കുന്നത്. കേരളത്തിലെ പശ്ചിമഘട്ടത്തിലെ ഹൈറേഞ്ച് പ്രദേശങ്ങൾ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണെന്നും അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. ഇടുക്കിയിലും കോട്ടയത്തും പശ്ചിമഘട്ട മേഖലകളിലുണ്ടായ മേഘവിസ്‌ഫോടനമാണ് പെട്ടെന്നുണ്ടായ കനത്ത മഴക്കും തുടർന്നുണ്ടായ ഉരുൾപൊട്ടലിലേക്കും നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരത്തിൽ പെട്ടെന്നുണ്ടാകുന്ന മഴയിലെ മഴവെള്ളം നദീതടങ്ങളിലെ പരിധി മറികടന്ന് ഒഴുകി വേഗത്തിൽ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമാകുമെന്നും അഭിലാഷ്‌ പറയുന്നു. സംസ്ഥാനത്ത് 23 പേരാണ് മഴക്കെടുതിയിൽ മരണപ്പെട്ടത്.

സംസ്ഥാനത്ത് 2015, 2016 വർഷങ്ങളിലുണ്ടായ വരൾച്ചയും 2017ലെ ഓഖി ചുഴലിക്കാറ്റും 2018, 2019 തുടങ്ങിയ വർഷങ്ങളിലുണ്ടായ പ്രളയവും കാലാവസ്ഥ മാറ്റത്തെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

READ MORE; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം; ഡാമുകൾ തുറക്കുന്നു, ജാഗ്രത നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.