ETV Bharat / city

ഇടിവി ഭാരത് ഇംപാക്ട്: ജയിലുകളിലെ മനുഷ്യാവകാശ ലംഘനത്തില്‍ റിപ്പോർട്ട് നല്‍കാൻ നിർദ്ദേശം - ജയിലുകളില്‍ അധിക തടവുകാര്‍

തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്. അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ലെന്നും ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു.

ജയിലുകളില്‍ അധിക തടവുകാരെ പാര്‍പ്പിക്കുന്നു
author img

By

Published : Jul 30, 2019, 8:33 PM IST

Updated : Jul 30, 2019, 11:42 PM IST

തിരുവനന്തപുരം: അധിക തടവുകാരെ ജയിലുകളിൽ പാർപ്പിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ജയിൽ ഡിജിപി ഋഷിരാജ് സിങിന് നിർദ്ദേശം നൽകി. ഇ ടി വി ഭാരത് വാർത്തയെ തുടർന്നാണ് നടപടി. നാലാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ജയിലുകളിലെ മനുഷ്യാവകാശ ലംഘനത്തില്‍ റിപ്പോർട്ട് നല്‍കാൻ നിർദ്ദേശം

തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാരെയാണ് പാർപ്പിക്കാൻ സൗകര്യം. എന്നാൽ നിലവില്‍ 1350 തടവുകാര്‍ ഉണ്ട്. തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്. ജയിലിൽ പകുതിയിലേറെ ക്യാമറകൾ തകരാറിലാണ്. ജയിലിൽ പാർപ്പിച്ചിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ലെന്നും ഇടിവി ഭാരത് റിപ്പോർട്ട് ചെയ്തിരുന്നു.

675 പേരെ പാർപ്പിക്കാൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ ഇരുനൂറിലധികം തടവുകാർ കൂടുതലാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവനക്കാരുടെ എണ്‍പത്തിലേറെ ഒഴിവുകളാണുള്ളത്. പത്തനംതിട്ട ജയിൽ പൊളിച്ചു പണിയുന്നതിനാൽ ഇവിടുത്തെ മുന്നൂറോളം തടവുകാരെ തിരുവനന്തപുരം സെൻട്രൽ ജയിൽ, കൊട്ടാരക്കര സബ് ജയിൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. 60 പേരെ പാർപ്പിക്കാൻ കഴിയുന്ന കൊട്ടാരക്കര ജയിലിൽ തടവുകാരുടെ എണ്ണം ഇതോടെ 150 ആയി. നിർമ്മാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാരെ മാവേലിക്കര സബ്‌ ജയിലിലേക്കും മാറ്റിയിരിക്കുകയാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

Intro:ഉൾക്കൊള്ളാവുന്നതിലധികം തടവുകാരെ ജയിലുകളിൽ പാർപ്പിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തി ജയിൽ മേധാവി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ജയിൽ ഡിജിപിക്ക് നിർദ്ദേശം നൽകി. ഇ ടി വി വാർത്തയെ തുടർന്നാണ് നടപടി.Body:തിരുവനന്തപുരം സെൻട്രൽ ജയിലിൽ 727 തടവുകാരെയാണ് പാർപ്പിക്കാൻ സൗകര്യം. എന്നാൽ 1350 തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. തടവുകാർക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്. ജയിലിൽ പകുതിയിലേറെ ക്യാമറകൾ തകരാറിലാണ്. ജയിലിൽ പാർപ്പിച്ചിരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം പൂജപ്പുര സെൻട്രൽ ജയിലിൽ ലഭ്യമല്ല.

675 പേരെ പാർപ്പിക്കാൻ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ 200ലധികം തടവുകാർ കൂടുതലാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവനക്കാരുടെ 86 ലധികം ഒഴിവുകളുണ്ട്. പത്തനംതിട്ട ജയിൽ പൊളിച്ചു പണിയുന്നതിനാൽ ഇവിടെത്തെ 300 ഓളം തടവുകാരെ തിരുവനന്തപുരം സെൻട്രൽ ജയിൽ, കൊട്ടാരക്കര സബ് ജയിൽ എന്നിവിടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
60 പേരെ പാർപ്പിക്കാൻ കഴിയുന്ന കൊട്ടാരക്കര ജയിലിൽ തടവുകാരുടെ എണ്ണം ഇതോടെ 150 ആയി.

നിർമ്മാണം പുരോഗമിക്കുന്ന ആലപ്പുഴ ജില്ലാ ജയിലിലെ തടവുകാരെ മാവേലിക്കര സബ്ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.Conclusion:Etv Bharat
Thiruvanathapuram.
Last Updated : Jul 30, 2019, 11:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.