ETV Bharat / city

എൻഡോസൾഫാൻ ദുരിതബാധിതർ കുത്തിയിരിപ്പ് സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്ന കാസർകോട് മുൻ ജില്ലാ കലക്‌ടറുടെ റിപ്പോർട്ട് തള്ളിക്കളയണമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് വി.എം സുധീരൻ

എൻഡോസൾഫാൻ ദുരിതബാധിതർ  എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതിഷേധം  കുത്തിയിരിപ്പ് സമരം വാർത്ത  കുത്തിയിരിപ്പ് സമരവുമായി എൻഡോസൾഫാൻ ദുരിത ബാധിത  എൻഡോസൾഫാൻ ദുരിതബാധിതർ വാർത്ത  സമരവുമായി എൻഡോസൾഫാൻ ദുരിതബാധിതർ  കുത്തിയിരിപ്പ് സമരം വാർത്ത  Endosulfan victims protest news  Endosulfan victims  Endosulfan victims in front of the Secretariat  Secretariat protest of Endosulfan victims  Secretariat protest of Endosulfan victims news
എൻഡോസൾഫാൻ ദുരിതബാധിതർ സമരവുമായി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിൽ
author img

By

Published : Oct 6, 2021, 1:46 PM IST

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ. സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള ആനുകൂല്യങ്ങൾ പോലും നിഷേധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് നീതി തേടി എൻഡോസൾഫാൻ ഇരകളായ കുഞ്ഞുങ്ങളും രക്ഷിതാക്കളും സെക്രട്ടറിയേറ്റിന് മുന്നിൽ കുത്തിയിരിപ്പ് ആരംഭിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്ന കാസർകോട് മുൻ ജില്ലാ കലക്‌ടറുടെ റിപ്പോർട്ട് തള്ളിക്കളയണമെന്നും സുപ്രീം കോടതി ഉത്തരവു പ്രകാരമുള്ള ആശ്വാസ ധനം ദുരിതബാധിതർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്നും യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടു.

എൻഡോസൾഫാൻ ദുരിതബാധിതർ കുത്തിയിരിപ്പ് സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ

സ്വന്തം ശരീരം ക്യാൻവാസാക്കി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ചിത്രകാരൻ സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ശരീരത്ത് ഒപ്പിട്ട് വിഎം സുധീരൻ പ്രതിഷേധത്തിന് തുടക്കം കുറിച്ചു. കവി മധുസൂദനൻ നായർ സമരം ഉദ്ഘാടനം ചെയ്‌തു.

എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതിയുടെ ആവശ്യങ്ങൾ

  • എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികളെ അട്ടിമറിക്കുന്ന കാസർകോട് മുൻ ജില്ല കലക്‌ടറുടെ റിപ്പോർട്ട് തള്ളുക
  • ദുരിതബാധിതർക്ക് അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരവും ആജീവനാന്ത ചികിത്സയും നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക
  • ജില്ല ആശുപത്രിയിലും കാസർകോട് ജനറൽ ആശുപത്രിയിലും ന്യൂറോളജിസ്റ്റുകളെ
    നിയമിക്കുക
  • പുനരധിവാസ പദ്ധതികളെ ഏകോപിപ്പിക്കുന്ന റേഡിയേഷൻ സെൽ പുനസ്ഥാപിക്കുക

    READ MORE: അടിയന്തര പ്രമേയത്തിന് മറുപടിയില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.