ETV Bharat / city

പ്ലസ് വണ്‍ പ്രവേശനം : ഒന്നാം ഘട്ട അലോട്ട്മെന്‍റ് ഓഗസ്റ്റ് 5ന്, ക്ലാസുകള്‍ 25ന്

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് 5ന് പ്രസിദ്ധീകരിക്കും

plus one admission  v sivankutty on plus one admission  plus one admission first allotment on august 5  പ്ലസ് വണ്‍ പ്രവേശനം  ഒന്നാം ഘട്ട അലോട്ട്മെന്‍റ്  പ്ലസ് വണ്‍ പ്രവേശനം മന്ത്രി വി ശിവന്‍കുട്ടി  പ്ലസ് വണ്‍ ഒന്നാം ഘട്ട അലോട്ട്മെന്‍റ് വി ശിവന്‍കുട്ടി  ആദ്യ അലോട്ട്മെന്‍റ് ഓഗസ്റ്റ് 5ന്  പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 5ന്  kerala plus one allotment 2022  plus one admission 2022
പ്ലസ് വണ്‍ പ്രവേശനം: ഒന്നാം ഘട്ട അലോട്ട്മെന്‍റ് ഓഗസ്റ്റ് 5ന്, ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
author img

By

Published : Aug 3, 2022, 5:19 PM IST

Updated : Aug 3, 2022, 5:28 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഒന്നാം ഘട്ട അലോട്ട്മെന്‍റും സ്പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും ഓഗസ്റ്റ് 5ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്മെന്‍റ് ഓഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കും.

ഓഗസ്റ്റ് 16, 17 തീയതികളിൽ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്‍റ് 22ന് പ്രസിദ്ധീകരിച്ച് 25ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു

മിക്‌സഡ് സ്‌കൂള്‍ വിശദപഠനത്തിന് ശേഷം : ജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകമായ നിര്‍ബന്ധ ബുദ്ധി ഇല്ല. പ്രത്യേകമായ യൂണിഫോം കോഡ് അടിച്ചേല്‍പ്പിക്കുന്നതിനായി സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.

സ്വീകാര്യമായതും കുട്ടികള്‍ക്ക് സൗകര്യപൂര്‍വം ധരിക്കാവുന്നതുമായ യൂണിഫോം എന്നത് പൊതുസമൂഹത്തില്‍ അംഗീകരിക്കപ്പെട്ട കാര്യമാണ്. കൂടിയാലോചനകൾക്കും വിശദ പഠനത്തിനും ശേഷം മാത്രമേ മിക്‌സഡ് സ്‌കൂളുകൾ നടപ്പിലാക്കൂവെന്നും മന്ത്രി പറഞ്ഞു. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിർദേശിച്ചാൽ മാത്രം മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റും.

നിലവിൽ 21 സ്‌കൂളുകൾ സർക്കാർ മിക്‌സഡ് ആക്കി മാറ്റിയിട്ടുണ്ട്. 2022-23 അധ്യയന വര്‍ഷം വിദ്യാർഥികള്‍ക്ക് ലഭ്യമാകുന്ന മലയാള പാഠപുസ്‌തകങ്ങളില്‍ അക്ഷരമാല നല്‍കും. ഈ വര്‍ഷം സെപ്‌റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളോടുകൂടി അക്ഷരമാല ഉള്‍പ്പെടുത്തിയ പുസ്‌തകങ്ങള്‍ വിതരണം ചെയ്യും.

ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉള്‍പ്പെടുത്തും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് അംഗീകരിച്ച മാർഗനിര്‍ദേശക സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് ഉള്‍പ്പെടുത്തുന്നത്. സ്‌കൂൾ ക്യാമ്പസിനകത്തും ക്ലാസ് റൂമിനകത്തും കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

മൊബൈൽ ഫോണ്‍ ഉപയോഗത്തിന് വിലക്ക് : അധ്യാപകരും, രക്ഷിതാക്കളും ഇക്കാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികൾക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണം. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്‌കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്.

ഹൈസ്‌കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്‌കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളോ പൊതു ചടങ്ങുകളോ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്‌കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.

Read more: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് അഞ്ചിന്

വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍ജിഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. സ്‌കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല. അധ്യാപകരും പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.

Last Updated : Aug 3, 2022, 5:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.