ETV Bharat / city

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് ദേവസ്വം ബോര്‍ഡ് - ശബരിമല

വിഷയത്തില്‍ ഡൽഹിയിലെ അഭിഭാഷകരിൽ നിന്നും വ്യത്യസ്ത നിയമോപദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമെന്ന് ദേവസ്വം ബോര്‍ഡ്
author img

By

Published : Nov 19, 2019, 1:48 AM IST

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിൽ സര്‍ക്കാര്‍ നിലപാടിനൊപ്പം നില്‍ക്കാന്‍ ദേവസ്വം ബോർഡ് തീരുമാനിച്ചു. വിഷയത്തില്‍ ഡൽഹിയിലെ അഭിഭാഷകരിൽ നിന്നും വ്യത്യസ്ത നിയമോപദേശങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. അതിനാൽ വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാട് ദേവസ്വം ബോർഡ് തുടരും. അവ്യക്തത നിലനിൽക്കുന്നതിനാൽ ബോർഡ് സ്ത്രി പ്രവേശത്തെ പിന്തുണക്കില്ല.

Intro:ശബരിമല സ്ത്രീ പ്രവേശന വിധിയിൽ അവ്യക്ത നില നിൽക്കുന്നുവെന്ന നിലപാട് ദേവസ്വം ബോർഡ് തുടരും. വിധിയിൽ വ്യത്യസ്ത നിയമോപദേശങ്ങളാണ് ദേവസ്വം ബോർഡിന് ലഭിച്ചത്. സർക്കാരിന് ലഭിച്ച നിയമോപദേശത്തോടൊപ്പം നിൽക്കാനും ബോർഡ് തീരുമാനം.Body:മൂന്ന് ദിവസത്തിനുള്ളിൽ ഡൽഹിയിലെ അഭിഭാഷകരിൽ നിന്നും സ്ത്രീ പ്രവേശ വിഷത്തിൽ നിയമോപദേശം ലഭിക്കുമെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിരുന്നത്. എന്നാൽ വ്യത്യസ്ത നിയമോപദേശങ്ങളാണ് ദേവസ്വം ബോർഡിന് ലഭിച്ചത്. അതിനാൽ തത്കാലം വിശാല ബഞ്ചിനു വിട്ട സുപ്രീം കോടതി വിധിയിൽ അവ്യക്തതയുണ്ടെന്ന നിലപാട് ദേവസ്വം ബോർഡ് തുടരും. അവ്യക്തത നിലനിൽക്കുന്നതിനാൽ ബോർഡ് സ്ത്രി പ്രവേശത്തെ പിന്തുണക്കില്ല. ഡൽഹിയിൽ നിന്നുള്ള നിയമോപദേശത്തെ കാക്കേണ്ടെന്ന നിലപാടാണ് നിലവിൽ ബോർഡിനുള്ളത്. അവ്യക്തത നിലനിൽക്കുന്നതായാണ് സർക്കാരിനു ലഭിച്ച നിയമോപദേശത്തിലുമുള്ളത്. അത് ബോർഡും പിന്തുടരാനാണ് തീരുമാനം.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.