തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് സെഷൻസ് കോടതിക്ക് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി നാളെ കൈമാറും. കോടതിയുടെ അന്ത്യശാസനയെ തുടർന്ന് കഴിഞ്ഞ തവണ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. ബഷീറിനെ കാറിടിക്കുന്ന സമയത്ത് ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് കേസിലെ രണ്ടാം പ്രതി. കേസിൽ പൊലീസിന്‍റെ കൈവശമുള്ള സി.സി.ടി.വി ദൃശ്യങ്ങളും കേസ് രേഖകളും ആവശ്യപ്പെട്ട് ശ്രീറാം നൽകിയ ഹർജിയിലും കോടതി നാളെ വിധി പറയും. 2019 ഓഗസ്റ്റ് മൂന്ന് വെളുപ്പിന് ഒരു മണിക്കാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ചു മാധ്യമ പ്രവർത്തകനായ ബഷീറിന്‍റെ മരണം സംഭവിക്കുന്നത്.
കെ.എം ബഷീറിന്‍റെ മരണം; കേസ് നാളെ സെഷൻസ് കോടതിക്ക് കൈമാറും - തിരുവനന്തപുരം സെഷൻസ് കോടതി
കേസിൽ പൊലീസിന്‍റെ കൈവശമുള്ള സി.സി.ടി.വി ദൃശ്യങ്ങളും കേസ് രേഖകളും ആവശ്യപ്പെട്ട് ശ്രീറാം നൽകിയ ഹർജിയിലും കോടതി നാളെ വിധി പറയും.