തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പേരൂർക്കട അമ്പലമുക്കിലെ ഫ്ലാറ്റിൽ കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ആറ് മണിക്കൂർ നീണ്ട റെയ്‌ഡ് വൈകിട്ടോടെയാണ് അവസാനിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ വീട്ടിലെ ഷെൽഫ് തുറന്ന് പരിശോധന നടത്തി. ലാപ്ടോപ്, ഹാർഡ് ഡിസ്ക് , പെൻഡ്രൈവുകൾ, ബാങ്ക് പാസ് ബുക്ക്, ഫയലുകൾ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവ കസ്റ്റഡിയിലെടുത്തിട്ടില്ല. ഫ്ലാറ്റിലെ രണ്ട് സുരക്ഷാ ജീവനക്കാരെയും കെയർ ടേക്കറെയും സംഘം ചോദ്യം ചെയ്തു.
സ്വപ്ന സുരേഷിന്‍റെ വീട്ടില്‍ കസ്‌റ്റംസ് റെയ്‌ഡ് - സ്വര്‍ണ കടത്ത്
ലാപ്ടോപ്, ഹാർഡ് ഡിസ്ക് , പെൻഡ്രൈവുകൾ, ബാങ്ക് പാസ് ബുക്ക്, ഫയലുകൾ എന്നിവ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.