തിരുവനന്തപുരം: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ എകെജി സെന്‍ററിന് മുന്നിൽ ദേശീയ പതാക ഉയർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ദേശീയ പതാക ഉയർത്തിയത്. പാര്‍ട്ടി രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് സിപിഎം പാർട്ടി ഓഫിസിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നിലും ദേശീയ പതാക ഉയര്‍ന്നു. ഭരണകൂട വഞ്ചനക്കെതിരെയും ആര്‍എസ്എസ് നിലപാടുകള്‍ക്കുമെതിരെയാണ് സിപിഎം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തീരുമാനിച്ചത്. ദേശീയതയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ഇതിലൂടെ പാര്‍ട്ടി നല്‍കുന്നുണ്ട്.
സ്വാതന്ത്ര്യസമര മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കാനും സ്വാതന്ത്ര്യ പോരാളികളുടെ സ്വപന് സാക്ഷാത്കാരത്തിനും വേണ്ടിയുള്ള ദിനമാണിതെന്ന് എകെജി സെന്‍ററില്‍ പതാക ഉയര്‍ത്തി കൊണ്ട് എ വിജയരാഘവന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിത്തമില്ലാത്തവരുടെ കൈകളിലാണ് ഇന്ന് ഭരണം. ഭരണഘടനയെയും മതനിരപേക്ഷതയെയും സംരക്ഷിക്കാന്‍ ശക്തമായ ചെറുത്തുനില്‍പ്പ് അനിവാര്യമെന്നും വിജയരാഘവന്‍ പറഞ്ഞു.
ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് സ്വാതന്ത്ര്യദിനത്തിന്‍റെ ഭാഗമായി സിപിഎം സംഘടിപ്പിക്കുന്നത്. 1947ല്‍ പി കൃഷ്‌ണപിള്ളയാണ് ആദ്യമായും അവസാനമായും സിപിഎം പാര്‍ട്ടി ഓഫിസില്‍ ദേശീയ പതാക ഉയര്‍ത്തിയത്. അന്ന് ലഭിച്ച സ്വാതന്ത്ര്യം പൂര്‍ണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാലം വരെ സ്വാതന്ത്ര്യദിനാഘോഷം സിപിഎം നടത്താതിരുന്നത്.
Read more: സ്വാതന്ത്ര്യദിനം ചെങ്കൊടിക്കീഴിലല്ല, ത്രിവർണ പതാക ഉയർത്തി ആഘോഷിക്കാൻ സിപിഎം