തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടെന്ന് സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. ഭരണമുള്ള സംസ്ഥാനങ്ങളില്‍ പോലും ചേരിപ്പോര് രൂക്ഷമായെന്നും ഹൈക്കമാന്‍ഡിന്‍റെ കരുത്ത് ചോര്‍ന്നുവെന്നും വിജയരാഘവൻ ആക്ഷേപിച്ചു.
ജി 23 രൂപീകരണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ ദൗര്‍ബല്യമാണ്. ദേശീയ ആസ്‌തികള്‍ വിറ്റു തുലയ്ക്കുമ്പോള്‍ അതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. പാചകവാതക വിലവര്‍ധനവിനെതിരെയും കോണ്‍ഗ്രസില്‍ പ്രതിഷേധമില്ലെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.
കേരളത്തിലെ കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവില്ല. കോണ്‍ഗ്രസ് മാത്രമല്ല യുഡിഎഫും ദുര്‍ബലമായി. കോണ്ഡഗ്രസിനൊപ്പം നില്‍ക്കുന്ന കക്ഷികളും ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു. ലീഗില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായെന്നും ആര്‍എസ്‌പിയില്‍ തര്‍ക്കം മുറുകിയെന്നും വിജയ രാഘവൻ പറഞ്ഞു.
യുഡിഎഫ്, കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്‌പി എന്ന നിലയില്‍ സംഘര്‍ഷവും തകര്‍ച്ചയും തര്‍ക്കവും എന്ന നിലയിലാണ് കാര്യങ്ങള്‍. എന്നാല്‍ ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി 30000 കേന്ദങ്ങളില്‍ സെപ്‌റ്റംബർ അവസാനം വന്‍ പ്രതിഷേധത്തിനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളതെന്ന് വിജയരാഘവന്‍ പറഞ്ഞു.
READ MORE: വഴങ്ങാതെ ഉമ്മൻ ചാണ്ടിയും രമേശും, അനുനയത്തില്‍ കരുതലോടെ ഹൈക്കമാൻഡ് പക്ഷം