ETV Bharat / city

സിപിഐ സംസ്ഥാന സമിതി യോഗം ഇന്ന്; ഡി രാജയുടെ പ്രതികരണം ചര്‍ച്ചയായേക്കും - d raja reaction news

കേരള പൊലീസില്‍ ആര്‍എസ്‌എസ്‌ ഗ്യാങ് ഉണ്ടെന്ന ആനിരാജയുടെ വിവാദ പരാമര്‍ശത്തിന് പിന്തുണ നല്‍കി ജനറല്‍ സെക്രട്ടറി ഡി രാജ നടത്തിയ പ്രതികരണം ഇന്നത്തെ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും

സിപിഐ സംസ്ഥാന സമിതി യോഗം  സിപിഐ സംസ്ഥാന സമിതി യോഗം വാര്‍ത്ത  സിപിഐ സംസ്ഥാന സമിതി യോഗം ഇന്ന് വാര്‍ത്ത  സിപിഐ യോഗം വാര്‍ത്ത  സിപിഐ കൗണ്‍സില്‍ വാര്‍ത്ത  ഡി രാജ പ്രതികരണം വാര്‍ത്ത  സിപിഐ യോഗം ഡി രാജ വാര്‍ത്ത  ഡി രാജ വാര്‍ത്ത  ആനി രാജ വാര്‍ത്ത  ശിവരാമന്‍ നടപടി വാര്‍ത്ത  ജനയുഗം വിമര്‍ശനം നടപടി വാര്‍ത്ത  തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് സിപിഐ വാര്‍ത്ത  cpi meeting news  cpi council meeting news  d raja reaction news  d raja kerala police news
സിപിഐ സംസ്ഥാന സമിതി യോഗം ഇന്ന്; ഡി രാജയുടെ പ്രതികരണം ചര്‍ച്ചയായേക്കും
author img

By

Published : Sep 10, 2021, 9:46 AM IST

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് സംസ്ഥാന കൗണ്‍സില്‍ പരിഗണിക്കും. കേരള പൊലീസില്‍ ആര്‍എസ്‌എസ്‌ ഗ്യാങ് ഉണ്ടെന്ന ആനി രാജയുടെ വിവാദ പരാമര്‍ശത്തിന് പിന്തുണ നല്‍കി ജനറല്‍ സെക്രട്ടറി ഡി രാജ നടത്തിയ പ്രതികരണം ഇന്നത്തെ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും.

ഡി രാജയുടെ പരാമര്‍ശത്തില്‍ അതൃപ്‌തി അറിയിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്നത്തെ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് ചെയ്യും. കൗണ്‍സിലില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. നിയമസഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിനും ഇന്നത്തെ യോഗം അന്തിമ രൂപം നല്‍കും.

സിപിഐ മുഖപത്രമായ ജനയുഗത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച ഇടുക്കി ജില്ല സെക്രട്ടറി ശിവരാമനെതിരായ സംഘടന നടപടിയും ഇന്നത്തെ കൗണ്‍സിലില്‍ തീരുമാനമുണ്ടാകും. പരസ്യ ശാസന നല്‍കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. ഇത് കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമുണ്ടാകുക.

Read more: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.