ETV Bharat / city

തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം; സമരങ്ങള്‍ക്ക് പത്ത് പേര്‍ മാത്രം - kadakampalli surendran on trivandrum covid

ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറുന്നവർ ഡ്രൈവറുടെ പേരും ഫോൺ നമ്പറും വണ്ടി നമ്പറും എഴുതി സൂക്ഷിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

തലസ്ഥാനത്ത് നിയന്ത്രണം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  ഉറവിടം അറിയാത്ത കൊവിഡ്  എം.എൽ.എമാരുടെ യോഗം  ആശുപത്രികളിൽ സന്ദർശക വിലക്ക്  trivandrum covid news  strict restrictions in trivandrum  kadakampalli surendran on trivandrum covid
കടകംപള്ളി സുരേന്ദ്രന്‍
author img

By

Published : Jun 22, 2020, 3:36 PM IST

Updated : Jun 22, 2020, 3:59 PM IST

തിരുവനന്തപുരം: ഉറവിടം അറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. സെക്രട്ടേറിയറ്റിന് മുമ്പിലെ സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പത്ത് പേരിൽ കൂടുതൽ സമരങ്ങളിൽ പങ്കെടുക്കാൻ പാടില്ല. സാമൂഹിക അകലം പാലിക്കണം. സർക്കാർ പരിപാടികളിൽ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം

ജില്ലയിലെ ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തും. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ മാത്രം അനുവദിക്കും. ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറുന്നവർ ഡ്രൈവറുടെ പേരും ഫോൺ നമ്പറും വണ്ടി നമ്പറും എഴുതി സൂക്ഷിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗ്രാമങ്ങളിലെ ചന്തകൾ നിയന്ത്രണങ്ങളോടെ തുറക്കാനും തീരുമാനമായി.

Last Updated : Jun 22, 2020, 3:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.