ETV Bharat / city

മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും

ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും

author img

By

Published : Sep 3, 2021, 10:07 AM IST

covid meeting today  Pinarayi vijayan call meeting today  Chief minister Pinarayi Vijayan  മുഖ്യമന്ത്രിയുടെ കൊവിഡ് അവലോകന യോഗം  പിണറായി വിജയൻ
മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്; കൊവിഡ് പ്രതിരോധം ചര്‍ച്ചയാകും

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച തദ്ദേശ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന്. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. മൂന്നാം തരംഗം മുന്‍ നിര്‍ത്തി കൊവിഡ് പ്രതിരോധത്തിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും.

വൈകീട്ട് നാലിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കും.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ യോഗത്തില്‍ സംസാരിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, മുഴുവന്‍ ജനപ്രതിനിധികളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും.

മൂന്നാം തരംഗത്തിന് നേരത്തെ ഒരുങ്ങാന്‍ സര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തില്‍ വാര്‍ഡ് തല സമിതികള്‍ രൂപം നല്‍കിയാണ് കേരളം ആദ്യഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ ഈ വാര്‍ഡ് തല സമിതികള്‍ നിര്‍ജ്ജീവമായി. പ്രതിദിന കൊവിഡ് ബാധ 30,000 കടന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് മൂന്നാം തരംഗത്തിന് നേരത്തെ ഒരുങ്ങാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

Also read: സംസ്ഥാനത്തെ ആറ് പുതിയ ഡിസിസി പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.