തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ തിരുവല്ലം ടോൾപ്ലാസയിൽ കോൺഗ്രസ്- സിപിഎം പ്രതിഷേധം. നിർമാണം പൂർത്തിയാകാത്ത പാതയിൽ അമിത ടോൾ പിരിവു നടത്തുന്നതിനെതിരെയാണ് ഇരു പാർട്ടികളും പ്രതിഷേധം നടത്തുന്നത്. വ്യാഴാഴ്‌ച മുതൽ ടോൾ പിരിക്കാനാണ് നിർദേശം. അതിനായുള്ള ട്രയൽ നടത്താനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കിയത്.
പ്രദേശവാസികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കോവളം എംഎൽഎ എം. വിൻസെൻ്റിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ടോൾ പ്ലാസയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം കൊവിഡ് കാലത്ത് ടോൾ പിരിവ് പാടില്ലെന്ന് സിപിഎം പ്രതിഷേധകരും അറിയിച്ചു. അശാസ്ത്രീയമായ ടോൾപിരിവ് നിർത്തി വച്ചില്ലെങ്കിൽ തിരുവല്ലം ടോൾപ്ലാസയിൽ നാളെ മുതൽ ശക്തമായ സമരം നടത്തുമെന്നാണ് ഇരു രാഷ്ട്രീയ പാർട്ടികളുടെയും മുന്നറിയിപ്പ്. കോൺഗ്രസ് അടക്കം സഹകരിക്കുന്ന എല്ലാ പാർട്ടികളെയും ഏകോപിച്ച് സമരം ആരംഭിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
ALSO READ: പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു