തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധന ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുകളുടെ തീവ്രത അനുസരിച്ചാണ് പരിശോധനകളുടെ എണ്ണം നിശ്ചയിക്കുന്നത്. ആരോഗ്യ പ്രവർത്തകർ രാപകൽ ഇല്ലാതെ സേവനം അനുഷ്ഠിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. രണ്ടായിരം പരിശോധന നടന്നപ്പോഴും ഇപ്പോൾ 20,000 പരിശോധന നടത്തുമ്പോഴും പരിശോധനകളുടെ എണ്ണം കുറയുന്നുവെന്ന് പറയുന്നതിൽ സാംഗത്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിശോധന ഫലം വൈകുന്നുവെന്ന തെറ്റായ പ്രചരണം നടത്തി ലാബുകളിൽ പ്രയാസം അനുഭവിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിവിധ സ്ഥലങ്ങളിലെ സാമ്പിളുകൾ ഒരു ലാബിൽ വരുമ്പോൾ അവ തരം തിരിക്കൽ ഉൾപ്പടെയുള്ള ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഒരു ആർ.ടി.പി.സി.ആർ ടെസ്റ്റിന് കുറഞ്ഞത് ആറു മണിക്കൂറിലേറെ സമയം എടുക്കും. സംശയം തോന്നിയാൽ പിന്നെയും പരിശോധിക്കേണ്ടി വരും. ശ്വാസതടസമുള്ളവർ, ഗർഭിണികൾ, എയർ പോർട്ട് ജീവനക്കാർ, ഗുരുതര രോഗം ഉള്ളവർ എന്നിവർക്ക് മുൻഗണന നൽകി നേരത്തെ ഫലം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിച്ചെന്ന് മുഖ്യമന്ത്രി - കൊവിഡ് ടെസ്‌റ്റ്
പരിശോധന ഫലം വൈകുന്നുവെന്ന തെറ്റായ പ്രചരണം നടത്തി ലാബുകളിൽ പ്രയാസം അനുഭവിച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു