തിരുവനന്തപുരം: അറബിക്കടലിന്‍റെ തെക്കു കിഴക്കു ഭാഗത്ത് മെയ് 14ന് ഒരു ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നും അത് ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലവസ്ഥ മുന്നറിയിപ്പുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൂടുതല്‍ വായനയ്ക്ക്: സത്യപ്രതിജ്ഞ നീളുന്നത് ജോത്സ്യന്‍റെ നിര്‍ദേശപ്രകാരമോ...? പൊട്ടിച്ചിരിച്ച് മുഖ്യമന്ത്രി
ന്യൂനമര്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളമില്ലെങ്കിലും കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 14, 15 തീയതികളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പൂര്‍ണ സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര രക്ഷാ സേനകളുടെയും മറ്റ് ബന്ധപ്പെട്ട സേനകളുടെയും യോഗം വിളിച്ച് മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. കേന്ദ്ര കാലാവസ്ഥ വകുപ്പ്, ദുരന്ത നിവാരണ സേന, കരസേന, വായുസേന, നാവിക സേന,കോസ്റ്റ് ഗാര്‍ഡ് എന്നിവ അവലോകനത്തില്‍ പങ്കെടുത്തു.
നാവിക സേന ഇത്തവണ ഒരു ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് സ്ഥിരമായി സജ്ജമാക്കാം എന്നറിയിച്ചിട്ടുണ്ട്. മെയ് 13-നോടു കൂടി അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകുമെന്നതിനാല്‍ ഇന്ന് അര്‍ധരാത്രി 12 മണിമുതല്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള തീരത്ത് മത്സ്യബന്ധനം പൂര്‍ണായും നിരോധിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണ സേനയുടെ അറിയിപ്പ് ലഭിക്കുന്നതുവരെ ആരും കടലില്‍ പോകരുത്. നിലവില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്ത് എത്തി ച്ചേരണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവവരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.