തിരുവനന്തപുരം: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'വോട്ടെടുപ്പ് ദിനത്തിൽ താൻ പൂർണ ആരോഗ്യവാനായിരുന്നു. മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിശോധനയ്ക്ക് വിധേയനായത്.
രോഗമുക്തി വന്നതിന് ശേഷം ഭാര്യ ഒപ്പം വന്നത് കുടുംബബന്ധങ്ങളിൽ നടക്കുന്ന കാര്യമാണ്. ചില കുടുംബങ്ങളിൽ അങ്ങനെ ഉണ്ടോ എന്നറിയില്ല. സാധാരണഗതിയിൽ കുടുംബങ്ങളിൽ അതൊക്കെ സാധാരണമാണ്. ഭാര്യ ഒപ്പം വന്നത് താൻ ആയതുകൊണ്ട് വിവാദമായി എന്നല്ലാതെ മറ്റൊന്നും ഇല്ല'- മുഖ്യമന്ത്രി പറഞ്ഞു.