ETV Bharat / city

പാരമ്പര്യം നിലനിര്‍ത്തി നവീനതയെ ഉള്‍ക്കൊണ്ട ഭിഷഗ്വരൻ; പി.കെ വാര്യരെ അനുസ്‌മരിച്ച് മുഖ്യമന്ത്രി - പി.കെ വാര്യർ വാർത്തകള്‍

ആരോഗ്യ മന്ത്രി വീണ ജോർജ്, നിയമസഭ സ്പീക്കർ എം.ബി രാജേഷ് തുടങ്ങിയവരും ഡോ. പി.കെ വാര്യരുടെ മരണത്തില്‍ അനുശോചിച്ചു.

cm pinarayi vijayan on pk warrier death  cm pinarayi vijayan  pk warrier death  പിണറായി വിജയൻ വാർത്തകള്‍  പി.കെ വാര്യർ വാർത്തകള്‍  പികെ വാര്യർ മരിച്ചു
മുഖ്യമന്ത്രി
author img

By

Published : Jul 10, 2021, 3:16 PM IST

തിരുവനന്തപുരം : ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആയുർവേദത്തിന്‍റെ ശാസ്ത്രീയതയാണ് ഡോ. പി.കെ വാര്യർ മുന്നോട്ട് വച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്‍റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്‍റെ താഴേ തലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു.

വൈദ്യസമൂഹത്തിന്‍റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി. അദ്ദേഹത്തിന്‍റെ ഭരണ നൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു.

പാരമ്പര്യത്തിനൊപ്പം നവീനതയെയും സ്വീകരിച്ചു

പാരമ്പര്യത്തിന്‍റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്‌റ്റാം പ്ലാന്‍റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്‌ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ച് വാല്യങ്ങളിലായി ഒരു ആധികാരിക ​ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി.

വിലമതിക്കാനാകാത്ത സംഭാവനയാണിത്. മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്‍റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രം​ഗത്തെ കുലപതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോർജ്, നിയമസഭ സ്പീക്കർ എം.ബി രാജേഷ് തുടങ്ങിയവരും അനുശോചിച്ചു.

also read: ആയുര്‍വേദ ആചാര്യന്‍ ഡോ. പി.കെ വാര്യര്‍ അന്തരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.