തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം തടസപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാരായ പ്രതികളെ രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ല. പൊതുഖജനാവില്‍ നിന്ന് ഒരു കോടിയിലേറെ രൂപയാണ് സര്‍ക്കാര്‍ ഇതിനായി ചെലവിട്ടത്. കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ കൊലയാളികള്‍ മാത്രമല്ല കൊലപാതകത്തിന്‍റെ ആസൂത്രകരായ നേതാക്കളും കുടുങ്ങുമെന്ന് ഭയന്നാണ് പൊതു ഖജനാവില്‍ നിന്ന് പണമെടുത്ത് സുപ്രീംകോടതി വരെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. എത്രയൊക്കെ മൂടിവയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പെരിയ കേസ്; സര്‍ക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ചെന്നിത്തല - കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍
സി.പി.എമ്മുകാരായ പ്രതികളെ രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ സര്‍ക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല.