ETV Bharat / city

ചാലയിലും കരിമഠം കോളനിയിലും കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനം - ചാല മാർക്കറ്റ്

തീരദേശ മേഖലയായ പുല്ലുവിളയിലും സമീപ വാർഡുകളിലും രോഗം വർധിക്കുന്നുണ്ട്. ഇവിടെയും പരിശോധന പുരോഗമിക്കുകയാണ്

Chaala
Chaala
author img

By

Published : Jul 24, 2020, 1:37 PM IST

തിരുവനന്തപുരം: നഗരത്തിലെ പ്രധാന മാർക്കറ്റായ ചാലയിൽ കൂടുതൽ കൊവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം നാല് പേർക്ക് കൂടി ചാലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പലയിടങ്ങളില്‍ നിന്നായി മാർക്കറ്റിൽ എത്തിയ 80 പേരിൽ നടത്തിയ പരിശോധനയിലാണ് നാല് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചാലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 20 ആയി. സമീപത്തെ കരിമഠം കോളനിയിലും ഇന്ന് പരിശോധന നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കരിമഠത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോളനിയിൽ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

നഗരസഭയിലെ ഏഴ് കൗൺസിലർമാർക്കാണ് രോഗബാധയുണ്ടായത്. ഇവർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും പങ്കെടുത്തിരുന്നു. മേയറും മറ്റ് കൗൺസിലർമാരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നതിനാൽ കർശന ജാഗ്രതയിലാണ്. തീരദേശ മേഖലയായ പുല്ലുവിളയിലും സമീപവാർഡുകളിലും രോഗം വർധിക്കുന്നുണ്ട്. ഇവിടെയും പരിശോധന പുരോഗമിക്കുകയാണ്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് പ്രാഥമിക പരിഗണന നൽകിയാണ് പരിശോധന നടത്തുന്നത്. ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 222 പേരിൽ 193 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.